LiveTV

Live

Cricket

അശ്വിന്‍ നിങ്ങളുടെ ആ കളി വാര്‍ണറോട് വേണ്ടാ... 

ഇനി അശ്വിന്‍ എങ്ങനെ പന്തെറിഞാലും ബാറ്റ്‌സ്മാന്‍ മാത്രമല്ല, നോണ്‍ സ്‌ട്രൈക്കിലുള്ള ബാറ്റ്‌സ്മാനും ഒന്ന് കരുതും. അങ്ങനെയൊരു കരുതലാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്.

അശ്വിന്‍ നിങ്ങളുടെ ആ കളി വാര്‍ണറോട് വേണ്ടാ... 

അശ്വിന്‍ ചെയ്ത മങ്കാദിങിന്റെ പുകില്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇനി അശ്വിന്‍ എങ്ങനെ പന്തെറിഞാലും ബാറ്റ്‌സ്മാന്‍ മാത്രമല്ല, നോണ്‍ സ്‌ട്രൈക്കിലുള്ള ബാറ്റ്‌സ്മാനും ഒന്ന് കരുതും. അങ്ങനെയൊരു കരുതലാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്. ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലെ മത്സരത്തിലായിരുന്നു ഈ കരുതല്‍.

ഏഴാം ഓവര്‍ എറിയാന്‍ അശ്വിന്‍ എത്തി. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ആയിരുന്നു നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍. അശ്വിന്‍ പന്ത് റിലീസ് ചെയ്യുമ്പോള്‍ അതിലേക്ക് ശ്രദ്ധിച്ച് ബാറ്റ് ക്രീസ് വിടാതെ നോക്കുന്നുണ്ടായിരുന്നു വാര്‍ണര്‍. സാധാരണ നോണ്‍ സ്ടൈക്ക് എന്‍ഡിലുള്ള ബാറ്റ്സ്മാന്‍ സ്ട്രൈക്കിങ് ബാറ്റ്സ്മാനെ നോക്കുകയാണ് ചെയ്യാറ്. അതേസമയം ഇതിലൂടെ അശ്വിനെ കളിയാക്കുകയായിരുന്നു വാര്‍ണര്‍ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പറയുന്നത്.

അതേസമയം അശ്വിനെ കളിയാക്കാന്‍ മാത്രം വാര്‍ണര്‍ ആയിട്ടില്ലെന്നും പന്ത് ചുരണ്ടി ടീമില്‍ നിന്ന് പുറത്ത് പോയത് ആരെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. മത്സരത്തില്‍ പഞ്ചാബിനായിരുന്നു വിജയം. വാര്‍ണര്‍ അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നെങ്കിലും ടീമിന്റെ രക്ഷക്കെത്തിയിരുന്നില്ല.