LiveTV

Live

Cricket

അവസാന പന്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ജയം

അവസാന ഓവറില്‍ പതിനൊന്ന് റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. സാം കറണും രാഹുലും ചേര്‍ന്ന് അത്രയും റണ്‍സ് കണ്ടെത്തുകയായിരുന്നു.

അവസാന പന്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ജയം

ഐ.പി.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബ് 6 വിക്കറ്റിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി. 151 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ഒരു പന്ത് ബാക്കി നില്‍ക്കെയാണ് ലക്ഷ്യം മറികടന്നത്. അവസാന ഓവറില്‍ പതിനൊന്ന് റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. സാം കറണും രാഹുലും ചേര്‍ന്ന് അത്രയും റണ്‍സ് കണ്ടെത്തുകയായിരുന്നു.

ടോസ് നേടിയ പ‍ഞ്ചാബ് സന്ദര്‍ശകരെ ബാറ്റിങിനയക്കുകയായിരുന്നു. വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ അര്‍ദ്ധ സെഞ്ച്വറി നേടി ഇന്നിങ്സ് അവസാനം വരെ ക്രീസില്‍ നിന്നെങ്കിലും ഹൈദരാബാദിന് നേടാനായത് 4 വിക്കറ്റിന്150 റണ്‍സ്. ക്യാപ്ടന്‍ അശ്വിന്റെ നേതൃത്വത്തിലുള്ള ബോളിങ് നിര ഹൈദരാബാദിനെ വലിയ ടോട്ടല്‍ നേടുന്നതില്‍ നിന്ന് തടഞ്ഞു.

ഗെയിലിന്റെ വെടിക്കെട്ടോടെ പഞ്ചാബ് മറുപടി തുടങ്ങി. പിന്നാലെയെത്തിയ മായങ്ക് അഗര്‍വാളിനെ കൂട്ടുപിടിച്ച് ലോകേഷ് രാഹുല്‍ ടീമിന്റെ ജയം ഉറപ്പാക്കി. ഇരുവരും അര്‍ദ്ധ സെഞ്ച്വറി നേടി. ജയത്തോടെ 8 പോയന്റുമായി പഞ്ചാബ് മൂന്നാം സ്ഥാനത്തേക്ക് എത്തി.