LiveTV

Live

Cricket

ഇതെന്താ ഇങ്ങനെ.... ബെയ്ല്‍സ് സൂപ്പര്‍ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ചോ.. 

പക്ഷേ ഭാഗ്യം ബെയില്‍സിന്റെ രൂപത്തില്‍ രാഹുലിനെ തുണക്കുകയായിരുന്നു.

ഇതെന്താ ഇങ്ങനെ.... ബെയ്ല്‍സ് സൂപ്പര്‍ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ചോ.. 

സ്റ്റമ്പില്‍ നിന്ന് ബെയ്ല്‍സ് ഇളകി എന്ന് കരുതി ഔട്ടാവില്ല. ബെയ്ല്‍സ് താഴെ വീണാല്‍ മാത്രമെ വിക്കറ്റ് ലഭിക്കൂ. പന്ത് സ്റ്റമ്പില്‍ കൊണ്ടിട്ടും ബെയ്ല്‍സ് ഇളകാത്ത സംഭവങ്ങള്‍ നിരവധിയാണ്. എന്നാലിപ്പോഴിതാ ഐ.പി.എല്ലില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. അതോടെ നിയമം മാറ്റണമെന്ന മുറവിളി ഉയരുകയാണ്.

രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലെ മത്സരത്തിലും കിങ്‌സ് ഇലവന്‍ പഞ്ചാബും ചെന്നൈ സൂപ്പര്‍കിങ്സും തമ്മിലെ മത്സരത്തിലും ഇത് ആവര്‍ത്തിച്ചു. ധവാല്‍ കുല്‍ക്കര്‍ണി എറിഞ്ഞ പന്ത് ബെയ്ല്‍സില്‍ കൊണ്ടെങ്കിലും വീണില്ല. ലൈറ്റ് കത്തുകയും ചെയ്തു. പന്ത് പോയതോ ബൗണ്ടറിയിലേക്കും. ഏവരും തലയില്‍ കൈവെച്ച നിമിഷം. ക്രിസ് ലിന്നായിരുന്നു ബാറ്റ്സ്മാന്‍.

കിങ്‌സ് ഇലവന്‍ പഞ്ചാബും ചെന്നൈ സൂപ്പര്‍കിങ്‌സും തമ്മിലെ മത്സരത്തിലാണ് ഇത്തരത്തിലൊന്ന് സംഭവിച്ചത്. അന്ന് രക്ഷപ്പെട്ടത് ലോകേഷ് രാഹുല്‍. ധോണിയുടെ മികച്ചൊരു നീക്കമാണ് രാഹുലിന് പുറത്തേക്കുള്ള വഴിവെട്ടിയത്. പക്ഷേ ഭാഗ്യം ബെയ്ല്‍സിന്റെ രൂപത്തില്‍ രാഹുലിനെ തുണക്കുകയായിരുന്നു. ധോണിയുടെ ഏറ് സ്റ്റമ്പില്‍ കൊള്ളുമ്പോള്‍ രാഹുല്‍ ക്രീസിന് വെളിയിലായിരുന്നു. സ്റ്റമ്പിലെ ലൈറ്റ് കത്തിയെന്നല്ലാതെ ബെയ്ല്‍സ് വീണില്ല.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ നിയമം മാറ്റണമെന്ന ആവശ്യവുമായി മുന്‍ ഇംഗ്ലണ്ട് താരം മൈക്കില്‍ വോണ്‍ രംഗത്ത് എത്തി. ബെയ്ല്‍സ് വീഴുന്നത് കാത്തിരിക്കാതെ സ്റ്റമ്പിലെ ലൈറ്റ് തെളിയുന്ന വേളയില്‍ ഔട്ട് പ്രഖ്യാപിക്കണമെന്നാണ് വോണ്‍ പറയുന്നത്.