LiveTV

Live

Cricket

റസലിന്‍റെ ആ മാരക പ്രകടനം ഓര്‍ത്തെടുത്ത് ധോണി; വീഡിയോ കാണാം

ഇന്ന് കൊല്‍ക്കൊത്ത ചെന്നൈയെ നേരിടാനൊരുങ്ങുമ്പോള്‍ ധോണി റസലിനെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്

റസലിന്‍റെ ആ മാരക പ്രകടനം ഓര്‍ത്തെടുത്ത് ധോണി; വീഡിയോ കാണാം

ഐ.പി.എല്ലിന്‍റെ പന്ത്രണ്ടാം സീസണ്‍ പൊടിപാറുമ്പോള്‍ ആന്ദ്രേ റസല്‍ എന്ന വെസ്റ്റ് ഇന്‍റീസ് താരത്തിന്‍റെ മാസ്മരിക പ്രകടനങ്ങളെ അത്ഭുതത്തോടെ നോക്കിക്കാണുകയാണ് ക്രിക്കറ്റ് ലോകം. കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സിന്‍റെ വിജയങ്ങളില്‍ പ്രധാന പങ്കു വഹിച്ച റസല്‍, തന്‍റെ കരങ്ങളില്‍ ഒറ്റക്ക് ടീമിനെ വിജയത്തിലെത്തിക്കാന്‍ പ്രാപ്തനായ താരമായി മാറിയിരിക്കുന്നു. ഇന്ന് കൊല്‍ക്കൊത്ത ചെന്നൈയെ നേരിടാനൊരുങ്ങുമ്പോള്‍ ധോണി റസലിനെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്.

കഴിഞ്ഞ തവണ ചെപ്പോക്കില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 36 പന്തുകളില്‍ നിന്നും 88 റണ്‍സാണ് റസല്‍ അടിച്ചുകൂട്ടിയത്. പതിനൊന്ന് സ്ക്സറുകളടങ്ങിയ ആ മാരക പ്രകടനം ധോണി ഓര്‍ത്തെടുക്കുകയാണ്. ആ പേടി സ്വപ്നത്തെ വീണ്ടും ഞാന്‍ ഓര്‍ത്തെടുക്കണോ? ഞങ്ങള്‍ക്ക് ഒമ്പത് ഫീല്‍ഡേഴ്സ് ഉണ്ടായിരുന്നു, ഒരു ബൌളര്‍, ഒരു കീപ്പര്‍. ഒമ്പത് പേരെയും സര്‍ക്കിളിന് പുറത്തായിരുന്നു നിര്‍ത്തിയിരുന്നത്. ബൌണ്ടറി ലൈനിന് പുറത്ത് ഫീല്‍ഡര്‍മാരെ നിര്‍ത്താന്‍ സാധിക്കില്ലല്ലോ. ഒരു ബാറ്റ്സ്മാന്‍ ഇത്രയേറെ സിക്സുകള്‍ അടിക്കുമോ? ധോണി പറയുന്നു.