LiveTV

Live

Cricket

കൊല്‍ക്കത്തക്കെതിരെയും ചെന്നൈ തന്നെ സൂപ്പര്‍ കിങ്സ്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കൊൽക്കത്തക്ക് തകർച്ചയോടെയായിരുന്നു തുടക്കം

കൊല്‍ക്കത്തക്കെതിരെയും ചെന്നൈ തന്നെ സൂപ്പര്‍ കിങ്സ്

ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈക്ക് ഏഴ് വിക്കറ്റ് ജയം. കൊൽക്കത്ത ഉയർത്തിയ 109 റണ്‍സ് വിജയലക്ഷ്യം 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. ജയത്തോടെ ചെന്നൈ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കൊൽക്കത്തക്ക് തകർച്ചയോടെയായിരുന്നു തുടക്കം. തുടരെ വിക്കറ്റുകള്‍ നഷ്ടമായതതോടെ അടിപതറിയ ടീമിന്‍റെ സ്കോർ 100 കടത്തിയത് ആന്ദ്രേ റസല്‍ നേടിയ അര്‍ദ്ധ സെഞ്ച്വറിയാണ്. ഏഴ് പേരാണ് കൊൽക്കത്ത നിരയിൽ രണ്ടക്കം കാണാതെ പുറത്തായത്.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപക് ചാഹര്‍, രണ്ട് വിക്കറ്റ് വീതം നേടിയ ഹര്‍ഭജന്‍ സിങ്, ഇമ്രാന്‍ താഹിര്‍ എന്നിവരുടെ മികച്ച പ്രകടനമാണ് കൊല്‍ക്കത്തയെ ചെറിയ സ്കോറില്‍ ഒതുക്കാന്‍ ചെന്നൈയെ സഹായിച്ചത്. മറുപടി ബാറ്റിങില്‍ ചെന്നൈക്ക് വേണ്ടി ഫാഫ് ഡുപ്ലെസ്സി 43 റണ്‍സുമായി പുറത്താകാതെ നിന്നു.