LiveTV

Live

Cricket

കോഹ്‍ലീ, ഇനിയെങ്കിലും ഒന്ന് ജയിച്ചൂടേ...?

കോഹ്‍ലീ, ഇനിയെങ്കിലും ഒന്ന് ജയിച്ചൂടേ...?

തുടർതോൽവികളുടെ പേരിൽ ഏറെ പഴി കേട്ടുകൊണ്ടിരിക്കുകയാണ് റോയൽ ചലഞ്ചേസ് ബംഗളുരുവും, ഒപ്പം നായകൻ വിരാട് കോഹ്‍ലിയും. ഈ സീസൺ തുടങ്ങിയതിന് ശേഷം തുടർച്ചയായ 6 മത്സരങ്ങളാണ് ടീം തോറ്റത്. അതുകൊണ്ട് തന്നെ വിരാടിനെതിരെ കട്ട കലിപ്പിലാണ് ബംഗളുരു ആരാധകർ.

ഒടുവിലത്തെ കളിയിൽ ഡൽഹി ക്യാപിറ്റൽസിനോട് നാല് വിക്കറ്റിനാണ് ബംഗളുരു തോറ്റത്. ഓരോ മത്സര ശേഷവും അടുത്ത മത്സരത്തിൽ ഓൾ ദ ബെസ്റ്റ് പറഞ്ഞിരുന്ന ആരാധകരും ഇതോടെ ടീമിനെ കെെയ്യൊഴിഞ്ഞിരിക്കുകയാണ്.

ക്യാപ്റ്റനെന്ന നിലയിൽ വിരാട് തികഞ്ഞ പരാജയമാണെന്നാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വാർത്തകൾ. റോയൽ ചലഞ്ചേസ് നായകസ്ഥാനം വിരാട് ഒഴിയണമെന്നാണ് പലരും ഉന്നയിക്കുന്ന ആവശ്യം. അടുത്ത ലോകകപ്പിന് മുന്നോടിയായി വിരാടിന് പകരം രോഹിത്തിനെ ക്യപ്റ്റൻസി ഏൽപ്പിക്കണമെന്നാണ് ആരാധകർ പറയുന്നത്.