LiveTV

Live

Cricket

രാജസ്ഥാനെതിരെ കൊൽക്കത്തയ്ക്ക് വമ്പൻ ജയം 

അഞ്ച് കളികളില്‍ നിന്നും നാല് ജയത്തോടെ കൊല്‍ക്കത്ത പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത്

രാജസ്ഥാനെതിരെ കൊൽക്കത്തയ്ക്ക് വമ്പൻ ജയം 

നരെയ്ന്‍-ലിന്‍ എന്നിവരുടെ ബാറ്റിങ്ങ് കരുത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എട്ടു വിക്കറ്റിന്റെ കൂറ്റന്‍ ജയം. ഇരുവരും തകര്‍ത്താടിയപ്പോള്‍ 140 റണ്‍സ് വിജയലക്ഷ്യം 13.5 ഓവറില്‍ കൊല്‍ക്കത്ത സ്വന്തമാക്കി. ലിന്‍ 50ഉം നരെയ്ന്‍ 47ഉം റണ്‍സ് എടുത്ത് പുറത്തായി. അവസാന ഓവറുകളിലെ റോബിന്‍ ഉത്തപ്പയുടെ കൂറ്റനടികള്‍ കൊല്‍ക്കത്തയുടെ വിജയം അനായാസമാക്കി.

രാജസ്ഥാനെതിരെ കൊൽക്കത്തയ്ക്ക് വമ്പൻ ജയം 

9-ാം ഓവറില്‍ നരെയ്നെ ശ്രേയസ് ഗോപാല്‍ പുറത്താക്കുമ്പോള്‍ 25 പന്തില്‍ 47 റണ്‍സെടുത്തിരുന്നു. 91 റണ്‍സിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ട് നരെയ്നും ലിനും ചേര്‍ന്ന് പടുത്തുയര്‍ത്തി. അര്‍ദ്ധസെഞ്ച്വറി തികച്ച അടുത്ത പന്തില്‍ ലിന്നിനെ (35 പന്തില്‍ 50) ശ്രേയസ് ഗോപാല്‍ പുറത്താക്കി.

രാജസ്ഥാന്‍ നിരയില്‍ അര്‍ദ്ധസെഞ്ച്വറി തികച്ച സ്മിത്തും (59 പന്തില്‍ 73) 37 റണ്‍സെടുത്ത ബട്ലറും മാത്രമാണ് കാര്യമായ സംഭാവനകള്‍ നല്‍കിയത‍്. അവസാന ഓവറുകളിലെ കൊല്‍ക്കത്തയുടെ കണിശതയാര്‍ന്ന ബൗളിംങ്ങാണ് രാജസ്ഥാനെ 150ല്‍ താഴെ സ്കോറില്‍ ഒതുക്കിയത്. 5 കളിയില്‍ 4 ജയത്തോടെ കൊല്‍ക്കത്ത പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 5 കളിയില്‍ ഒരു ജയം മാത്രമുള്ള രാജസ്ഥാന്‍ രണ്ട് പോയന്‍റോടെ പോയിന്‍റ് പട്ടികയില്‍ ബാംഗ്ലൂരിന് മുകളില്‍ എഴാം സ്ഥാനത്താണ്.