LiveTV

Live

Cricket

വിക്കറ്റെടുക്കുമ്പോള്‍ ഞാന്‍ ആഘോഷിക്കാറില്ല, ടീമിന്റെ ജയമാണ് പ്രധാനം: അല്‍സാരി ജോസഫ് 

12 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റാണ് ജോസഫ് വീഴ്ത്തിയത്.

വിക്കറ്റെടുക്കുമ്പോള്‍ ഞാന്‍ ആഘോഷിക്കാറില്ല, ടീമിന്റെ ജയമാണ് പ്രധാനം: അല്‍സാരി ജോസഫ് 

അരങ്ങേറ്റത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ അല്‍സാരി ജോസഫ്. ഐപിഎല്‍ ചരിത്രത്തിലെ പഴക്കമേറിയൊരു റെക്കോര്‍ഡാണ് ഈ വിന്‍ഡീസുകാരന്‍ തകര്‍ത്തത്. സണ്‍ റൈസേഴ്‌സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ 40 റണ്‍സിന്റെ വിജയം നേടിയ മുംബൈയിക്കായി വെറും 12 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റാണ് ജോസഫ് വീഴ്ത്തിയത്.

വിശ്വസിക്കാനാവുന്നില്ല, സ്വപ്‌നതുല്യമായ തുടക്കം എന്നാണ് ജോസഫ് കളിയെ വിശേഷിപ്പിച്ചത്. വിക്കറ്റെടുക്കുന്നതില്‍ ഞാന്‍ സന്തോഷിക്കാറില്ല, ടീമിന്റെ ജയമാണ് ആഘോഷിക്കാറ്, വിക്കറ്റെടുക്കുക എന്ന് മാത്രമല്ല ടീമിനെ ജയം നേടിക്കൊടുക്കുക എന്നാണ് തന്റെ ലക്ഷ്യമെന്നും ജോസഫ് പറയുന്നു. മലിംഗയുടെ പകരക്കാരനായാണ് ജോസഫ് ടീമിലെത്തുന്നത്.

മുംബൈ ഉയര്‍ത്തിയ 137 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് 96 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 20 റണ്‍സെടുത്ത ദീപക് ഹൂഡയാണ് ഹൈദരാബാദ് നിരയില്‍ തിളങ്ങിയത്. 3.4 ഓവര്‍ എറിഞ്ഞ അല്‍സാരി ജോസഫ് ഒരു മെയ്ഡന്‍ ഓവറടക്കം 12 റണ്‍സ് വിട്ടുകൊടുത്താണ് ആറു വിക്കറ്റ് വീഴ്ത്തിയത്.