LiveTV

Live

Cricket

ആറും തോറ്റ് ബംഗളൂരു: ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകുമോ? 

ഈ വര്‍ഷത്തെ ആറാം മത്സരത്തിലും വിരാട് കോഹ് ലിയുടെ ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ് തോറ്റു.

ആറും തോറ്റ് ബംഗളൂരു: ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകുമോ? 

ഈ വര്‍ഷത്തെ ആറാം മത്സരത്തിലും വിരാട് കോഹ് ലിയുടെ ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ് തോറ്റു. ഇന്നത്തെ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സ് നാല് വിക്കറ്റിനാണ് ബംഗളൂരുവിനെ തോല്‍പിച്ചത്. ബംഗളൂരു ഉയര്‍ത്തിയ 150 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹി ആറു വിക്കറ്റ് നഷ്ടത്തില്‍ 18.5 ഓവറില്‍ ലക്ഷ്യം മറികടന്നു.

ഡല്‍ഹിക്കായി നായകന്‍ ശ്രേയസ് അയ്യര്‍(67) തിളങ്ങിയപ്പോള്‍ ഓപ്പണര്‍ പൃഥ്വിഷാ(18) കോളിന്‍ ഇന്‍ഗ്രാം(22) എന്നിവര്‍ പിന്തുണകൊടുത്തു. ബംഗളൂരുവിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ ആദ്യ വിക്കറ്റ് ഒരു റണ്‍സിലിരിക്കെ(ശിഖര്‍ ധവാന്‍) വീണെങ്കിലും രണ്ടാം വിക്കറ്റില്‍ പൃഥ്വിഷായും ശ്രേയസ് അയ്യരും കളം പിടക്കുകയായിരുന്നു.

ആറും തോറ്റ് ബംഗളൂരു: ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകുമോ? 

20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ 149 റണ്‍സ് നേടിയത്. 41 റണ്‍സെടുത്ത വിരാട് കോഹ്‌ലിയാണ് ടോപ് സ്‌കോറര്‍. ഡല്‍ഹിക്കായി കാഗിസോ റബാദ നാല് വിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ബാംഗ്ലൂരിന് മികച്ച തുടക്കം ലഭിച്ചില്ല. നിലയുറപ്പിക്കും മുമ്പെ പാര്‍ത്ഥിവ് പട്ടേല്‍(9) പുറത്ത്.

പിന്നീടെത്തിയ എബി ഡിവില്ലിയേഴ്‌സും വിരാട് കോഹ്‌ലിയും കഴിഞ്ഞ മത്സരത്തിലേത് പോലെ ബാറ്റിങ് വിരുന്നൊരുക്കുമെന്ന് കരുതിയെങ്കിലും 17 റണ്‍സിന്റെ ആയുസെ ഡിവില്ലിയേഴ്‌സിനുണ്ടായിരുന്നുള്ളൂ. 15 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയിനിസിനെ അക്‌സര്‍ മടക്കിയതോടെ 66ന് മൂന്ന് എന്ന നിലയിലെത്തി ബാംഗ്ലൂര്‍. നാലാം വിക്കറ്റില്‍ മുഈന്‍ അലിയും വിരാട് കോഹ് ലിയും വീണ്ടും സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു.

18 പന്തില്‍ 32 റണ്‍സുമായി അലി തിളങ്ങിയെങ്കിലും ലാമിച്ചാന്നെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്ത് സ്റ്റമ്പ് ചെയ്ത് പുറത്തായി. അവസാനത്തില്‍ സ്‌കോറിങ് ഉയര്‍ത്താമെന്ന കോഹ് ലിയുടെ പ്രതീക്ഷ റബാഡയുടെ ഏറില്‍ തകര്‍ന്നു. 17ാം ഓവറില്‍ കോഹ് ലിയടക്കം മൂന്ന് പേരെ റബാഡ മടക്കിയതോടെ ബാംഗ്ലൂരിന്റെ ബാറ്റിങ് നിര തന്നെ അവസാനിച്ചു