LiveTV

Live

Cricket

അടിച്ച് പരത്തി കോഹ്‍ലി; ബംഗളുരുവിന് കൂറ്റന്‍ സ്കോര്‍

അടിച്ച് പരത്തി കോഹ്‍ലി; ബംഗളുരുവിന് കൂറ്റന്‍ സ്കോര്‍

വിരാരട് കോഹ്‍ലി നായകന്റെ കളി പുറത്തെടുത്തപ്പോൾ, കൊൽക്കത്തക്കെതിരെ ബംഗളുരുവിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബംഗളുരു നിശ്ചിത ഓവറിൽ കേവലം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 205 റൺസെടുത്തു.

49 പന്തിൽ നിന്നും 9 ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 84 റൺസെടുത്ത കോഹ്‍ലിയും 32 പന്തിൽ 63 റൺസെടുത്ത എബി ഡിവില്ലിയേഴ്സും ക്രിസിൽ വിശ്വരൂപം പുറത്തെടുത്തതോടെ, നെെറ്റ്റെെഡേഴ്സ് ബൗളിംഗ് പടക്ക് നോക്കി നിൽക്കാനെ കഴിഞ്ഞുള്ളു. പാർഥീവ് പട്ടേൽ 25 റൺസെുടുത്ത് പുറത്തായി.

മാർകസ് സ്റ്റൊയിണിസും (13 പന്തിൽ നിന്നും 28 റൺസ്) മൊഈൻ അലിയും (പൂജ്യം) പുറത്താകാതെ നിന്നു. കൊൽക്കത്തക്കായി സുനിൽ നരെയ്ൻ, കുൽദീപ് യാദവ്, നിതീഷ് റാണ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.