LiveTV

Live

Cricket

ധോണിയുടെ കുതിപ്പിന് ബ്രേക്കിട്ട് രോഹിത്; ഒപ്പം ജയത്തില്‍ റെക്കോര്‍ഡിട്ട് മുംബൈ ഇന്ത്യന്‍സ്   

ചെന്നൈക്കും പഞ്ചാബിനും ആറ് പോയിന്റാണെങ്കിലും ഉയര്‍ന്ന റണ്‍റേറ്റാണ് പഞ്ചാബിനെ മുന്നിലെത്തിച്ചത്.

ധോണിയുടെ കുതിപ്പിന് ബ്രേക്കിട്ട് രോഹിത്; ഒപ്പം ജയത്തില്‍ റെക്കോര്‍ഡിട്ട് മുംബൈ ഇന്ത്യന്‍സ്    

കളിച്ച മൂന്നും ജയിച്ച് കുതിക്കുകയായിരുന്ന ചെന്നൈ സൂപ്പര്‍കിങ്‌സിനെ പിടിച്ചുകെട്ടി മുംബൈ ഇന്ത്യന്‍സ്. ചെന്നൈക്കെതിരായ സീസണിലെ രണ്ടാം ജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. അതോടെ പോയിന്റ് ടേബിളില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഒന്നാമത് എത്തി. ചെന്നൈക്കും പഞ്ചാബിനും ആറ് പോയിന്റാണെങ്കിലും ഉയര്‍ന്ന റണ്‍റേറ്റാണ് പഞ്ചാബിനെ മുന്നിലെത്തിച്ചത്.

ഇന്നലെ നടന്ന മത്സരത്തില്‍ 37 റണ്‍സിനായിരുന്നു മുംബൈയുടെ ജയം. ഇത് മുംബൈയുടെ 100ാം ജയമാണ്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം 100 വിജയങ്ങള്‍ സ്വന്തമാക്കുന്നത്. 93 ജയങ്ങളുമായി ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്‌സാണ് രണ്ടാം സ്ഥാനത്ത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ അടിച്ചെടുത്തത് 20 ഓവറില്‍ അഞ്ചിന് 170 എന്ന പൊരുതാവുന്ന സ്‌കോര്‍

59 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ്, അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഹാര്‍ദ്ദിക്ക് പാണ്ഡ്യ(8 പന്തില്‍ 25) കീരണ്‍ പൊള്ളാര്‍ഡും(7 പന്തില്‍ 17) എന്നിവരുടെ ബാറ്റിങാണ് മുംബൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. എന്നാല്‍ മറുപടി ബാറ്റിങില്‍ ചെന്നൈയ്ക്ക് വേണ്ടി രണ്ടക്കം കണ്ടവര്‍ നാല് പേര്‍. കേദാര്‍ജാദവ് ആയിരുന്നു ടോപ് സ്‌കോറര്‍. എം.എസ് ധോണിക്ക് 12 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.