LiveTV

Live

Cricket

ആ ക്യാപ്റ്റന്മാരുടെ ലിസ്റ്റിലേക്ക് വിരാട് കോഹ്‌ലിയും 

ഐ.പി.എല്ലില്‍ 100 മത്സരങ്ങളില്‍ ക്യാപ്റ്റനായി എന്ന നേട്ടത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്‌ലി.

ആ ക്യാപ്റ്റന്മാരുടെ ലിസ്റ്റിലേക്ക് വിരാട് കോഹ്‌ലിയും 

ഐ.പി.എല്ലില്‍ 100 മത്സരങ്ങളില്‍ ക്യാപ്റ്റനായി എന്ന നേട്ടത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്‌ലി. ഇന്ത്യയുടെ മഹേന്ദ്ര സിങ് ധോണി, ഗൗതം ഗംഭീര്‍ എന്നിവരാണ് 100 മത്സരങ്ങളില്‍ ടീമിനെ നയിച്ച് ഈ പട്ടികയില്‍ നേരത്തെ ഇടം നേടിയവര്‍. ഇന്നത്തെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കുന്നത്.

162 മത്സരങ്ങളിലാണ് ചെന്നൈ സൂപ്പര്‍കിങ്സിനായി മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റനായത്. മൂന്നു വട്ടം ടീമിന് കിരീടവും നേടിക്കൊടുത്തു. രണ്ടാം സ്ഥാനത്തുള്ള ഗൗതം ഗംഭീര്‍ 129 മത്സരങ്ങളില്‍ ക്യാപ്റ്റനായി കളിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് എന്നീ ടീമുകളെയാണ് ഗംഭീര്‍ നയിച്ചിരുന്നത്. ഗംഭീറും കൊല്‍ക്കത്തക്കായി കിരീടം നേടിക്കൊടുത്തിട്ടുണ്ട്.

അതേസമയം വിരാട് കോഹ്ലിയുടെ ബാംഗ്ലൂരിന് ഇതുവരെ കിരീടം സ്വന്തമാക്കാനായിട്ടില്ല. എന്നാല്‍ ഈ സീസണിലും ബാംഗ്ലൂര്‍ പരുങ്ങലിലാണ്. കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ അവര്‍ക്ക് ഇന്നത്തെ മത്സരം ജയിക്കല്‍ അനിവാര്യമാണ്.