LiveTV

Live

Cricket

ഏവരെയും അമ്പരപ്പിച്ച സര്‍ഫറാസ് ഖാന്റെ സ്‌കൂപ് ഷോട്ട്

ഡല്‍ഹി കാപിറ്റല്‍സിനെതിരായ ഇന്നലത്തെ മത്സരത്തില്‍ 39 റണ്‍സാണ് താരം അടിച്ചെടുത്തത്.

ഏവരെയും അമ്പരപ്പിച്ച സര്‍ഫറാസ് ഖാന്റെ സ്‌കൂപ് ഷോട്ട്

പ്രായം 21 ആയിട്ടുള്ളൂവെങ്കിലും ക്രിക്കറ്റിലെ വെറൈറ്റി ഷോട്ടുകള്‍ പായിക്കുന്നതില്‍ മിടുക്കനാണ് കിങ്‌സ്ഇലവന്‍ പഞ്ചാബിന്റെ സര്‍ഫറാസ് ഖാന്‍. ഒരു കാലത്ത് കോഹ് ലിക്ക് കീഴില്‍ ബാംഗ്ലൂരിനായി തകര്‍ത്ത് കളിച്ചിരുന്ന സര്‍ഫറാസിന് പരിക്കും മോശം ഫോമും കാരണം ചില ഐ.പി.എല്‍ സീസണ്‍ അത്ര നല്ലതല്ലായിരുന്നു.

എന്നാല്‍ 2019ല്‍ താരം മികച്ച ഫോമിലാണ്. ഡല്‍ഹി കാപിറ്റല്‍സിനെതിരായ ഇന്നലത്തെ മത്സരത്തില്‍ 39 റണ്‍സാണ് താരം അടിച്ചെടുത്തത്. 29 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഈ ഇന്നിങ്‌സില്‍ സര്‍ഫറാസിന്റെ സ്‌കൂപ് ഷോട്ട് ശ്രദ്ധേയമായിരുന്നു. ആവേശ് ഖാന്‍ എറിഞ്ഞ എട്ടാം ഓവറിലെ നാലാം പന്തിലായിരുന്നു സര്‍ഫറാസിന്റെ കണ്ണടച്ചുള്ള സ്‌കൂപ് ഷോട്ട്.

പന്ത് പിച്ചില്‍ കുത്തിയ സമയം തന്നെ സര്‍ഫറാസ് ആ സാഹസ ഷോട്ടിന് മുതിര്‍ന്നിരുന്നു. ഫലമോ, കീപ്പറുടെ തലക്ക് മുകളിലൂടെ പന്ത് പോയത് ബൗണ്ടറിയിലേക്ക്. ഇത് ആദ്യമായല്ല സര്‍ഫറാസ് ഇത്തരം ഷോട്ടുകള്‍ പുറത്തെടുക്കുന്നത്. ബാംഗ്ലൂരിലായിരുന്നപ്പോഴും താരം സ്കൂപ് ഷോട്ടിലൂടെ റണ്‍സ് കണ്ടെത്തിയിരുന്നു. മത്സരത്തില്‍ സാം കരണിന്റെ ഹാട്രിക് മികവില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനായിരുന്നു ജയം.