LiveTV

Live

Cricket

ഡല്‍ഹിയെ ചീട്ടുകൊട്ടാരം പോലെ തകര്‍ത്ത് പഞ്ചാബ്

ഹാട്രിക് ഉള്‍പ്പടെ നാല് വിക്കറ്റുകള്‍ നേടിയ സാം കറനാണ് കളിയിലെ താരം

ഡല്‍ഹിയെ ചീട്ടുകൊട്ടാരം പോലെ തകര്‍ത്ത് പഞ്ചാബ്

ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കിങ്സ് ഇലവന്‍ പഞ്ചാബിന് തകര്‍പ്പന്‍ ജയം. പഞ്ചാബ് ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 152 റണ്‍സിന് പുറത്തായി. അവസാന ഓവറുകളിലെ മികച്ച ബൌളിങ് പ്രകടനമാണ് പഞ്ചാബിനെ വിജയത്തിലെത്തിച്ചത്. നാല് വിക്കറ്റ് നേടിയ സാം കറനാണ് മാന്‍ ഓഫ് ദി മാച്ച്.

അവസാന ഓവറുകളിലെ അവിശ്വസനീയമായ ബൌളിങ് പ്രകടനത്തിലൂടെ സാം കറനും മുഹമ്മദ് ഷമിയുമാണ് ഡല്‍ഹിയെ തകര്‍ത്തത്. അവസാന എട്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഡല്‍ഹിക്ക് നഷ്ടമായത് ആറ് വിക്കറ്റുകള്‍. ഒരു ഘട്ടത്തില്‍ വിജയം സുനിശ്ചിതമെന്ന് കരുതിയിരുന്ന ഡല്‍ഹിയെ പഞ്ചാബ് കെട്ടുകെട്ടിക്കുകകയായിരുന്നു. ഡല്‍ഹിക്ക് വേണ്ടി റിഷഭ് പന്ത്(39), കോണിന്‍ ഇന്‍ഗ്രാം(38), ധവാന്‍(30), ശ്രേയസ് ഐയ്യര്‍(28) എന്നിവരുടെ മികച്ച പ്രകടനത്തിന് ശേഷമായിരുന്നു ഡല്‍ഹിയുടെ പദനം.

ഹാട്രിക് ഉള്‍പ്പടെ നാല് വിക്കറ്റുകള്‍ നേടിയ സാം കറനാണ് കളിയിലെ താരം. നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് എടുത്തു. 43 റണ്‍സെടുത്ത ഡേവിഡ് മില്ലറുടെയും‍, 39 റണ്‍സെടുത്ത സര്‍ഫ്രാസ് ഖാന്റെയും പ്രകടനമാണ് പഞ്ചാബ് ഇന്നിങ്‌സിന് കരുത്തായത്. ഡല്‍ഹിക്കായി ക്രിസ് മോറിസ് 3 വിക്കറ്റെടുത്തു.