LiveTV

Live

Cricket

രാജസ്ഥാന്‍ നായകന്‍ അജിങ്ക്യ രഹാനയും 12 ലക്ഷം പിഴയൊടുക്കണം 

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിങ്ക്യ രഹാനയും പിഴയൊടുക്കണം. കുറഞ്ഞ ഓവര്‍ നിരക്കാണ് രഹാനയ്ക്കും വിനയായത്.

രാജസ്ഥാന്‍ നായകന്‍ അജിങ്ക്യ രഹാനയും 12 ലക്ഷം പിഴയൊടുക്കണം 

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിങ്ക്യ രഹാനയും പിഴയൊടുക്കണം. കുറഞ്ഞ ഓവര്‍ നിരക്കാണ് രഹാനയ്ക്കും വിനയായത്. നേരത്തെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയ്ക്കും കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് പിഴ വിധിച്ചിരുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കാണ് രോഹിത് ശര്‍മ്മക്ക് തിരിച്ചടിയായത്.

ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കാണ് രഹാനെക്ക് വിനയായത്. മത്സരത്തില്‍ രാജസ്ഥാന്‍ തോറ്റിരുന്നു. എട്ട് റണ്‍സിനായിരുന്നു ചെന്നൈയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 175. എം.എസ് ധോണി(75)യായിരുന്നു ചെന്നൈയുടെ ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിങില്‍ രാജസ്ഥാന് 167 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.46 റണ്‍സെടുത്ത ബെന്‍സ്റ്റോക്കായിരുന്നു രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.