LiveTV

Live

Cricket

കളിക്കണം ഒപ്പം പരീക്ഷയും എഴുതണം; ബാംഗ്ലൂരിന്റെ ആ പതിനാറുകാരന്‌ ഇങ്ങനെയൊരു ദൗത്യം കൂടിയുണ്ട് 

അരങ്ങേറ്റത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബര്‍മാനായിരുന്നില്ല.

കളിക്കണം ഒപ്പം പരീക്ഷയും എഴുതണം; ബാംഗ്ലൂരിന്റെ ആ പതിനാറുകാരന്‌  ഇങ്ങനെയൊരു ദൗത്യം കൂടിയുണ്ട് 

ഐ.പി.എല്ലില്‍ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോര്‍ഡാണ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ പ്രയാസ് റായ് ബര്‍മന്‍ എന്ന പതിനാറുകാരന്‍ സ്വന്തമാക്കിയിരുന്നത്. ഇന്നലെ സണ്‍ റൈസേഴ്‌സിനെതിരെ അരങ്ങേറുമ്പോള്‍ ബര്‍മന്റെ പ്രായം 16 വയസും 157 ദിവസവും ആയിരുന്നു. എന്നാല്‍ അരങ്ങേറ്റത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബര്‍മാനായിരുന്നില്ല.

കളിക്കണം ഒപ്പം പരീക്ഷയും എഴുതണം; ബാംഗ്ലൂരിന്റെ ആ പതിനാറുകാരന്‌  ഇങ്ങനെയൊരു ദൗത്യം കൂടിയുണ്ട് 

ടീം തോറ്റതിന് പുറമെ നാല് ഓവര്‍ എറിഞ്ഞ ബര്‍മന്‍ വിട്ടുകൊടുത്തത് 56 റണ്‍സാണ്. അരങ്ങേറ്റത്തില്‍ ആദ്യമായാണ് ഒരു കളിക്കാരന്‍ ഇത്രയും റണ്‍സ് വിട്ടുകൊടുക്കുന്നത്. പക്ഷേ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാ ണെങ്കിലും താരത്തിന് ആശങ്കയൊട്ടുമില്ല. അതേസമയം കളിയോടൊപ്പം പ്ലസ്ടു പരീക്ഷയും എഴുതാനുണ്ട് താരത്തിന്. കൊല്‍ക്കത്തയിലെ കല്യാണി പബ്ലിക് സ്‌കൂളിലാണ് ബര്‍മന്‍ പഠിക്കുന്നത്. കൊമേഴ്‌സ് വിദ്യാര്‍ത്ഥിയായ ബര്‍മാനിത് പരീക്ഷാക്കാലം കൂടിയാണ്.

ബാംഗ്ലൂര്‍ ക്യാമ്പിനിടെ തന്റെ കൊമേഴ്‌സ് പരീക്ഷക്ക് തരാം എത്തുകയും ചെയ്തിരുന്നു. ഏപ്രില്‍ 5ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് മുമ്പ് എന്റര്‍പ്രണര്‍ഷിപ്പ് പരീക്ഷ കൂടി താരത്തിന് എഴുതാനുണ്ട്. ടീം മാനേജ്‌മെന്റില്‍ നിന്ന് ലഭിക്കുന്ന പിന്തുണയാണ് പരീക്ഷയും കളിയും ഒരുപോലെ കൊണ്ട്‌പോകാന്‍ ബര്‍മാനെ പ്രേരിപ്പിക്കുന്നതെന്ന് അച്ഛന്‍ കൗശിക് റായ് പറയുന്നു.

നായകന്‍ വിരാട് കോഹ് ലിയും എബി ഡിവില്ലിയേഴ്‌സും പരിശീലകന്‍ ഗാരി ക്രിസ്റ്റനും മകനെ നല്ല രിതിയില്‍ തന്നെ പ്രോത്സാഹിപ്പിക്കുന്നതായും അച്ഛന്‍ പറയുന്നു. നാളെ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം.