LiveTV

Live

Cricket

അധികം സംസാരിക്കില്ല, ടീമിനെ മുന്നോട്ട് കൊണ്ട് പോകാനറിയാം;ധോണിയെക്കുറിച്ച് താഹിര്‍ പറയുന്നു... 

ചെന്നൈ സൂപ്പര്‍കിങ്‌സ് നായകന്‍ എം.എസ് ധോണിയെ പ്രശംസകൊണ്ട് മൂടി സഹതാരം ദക്ഷിണാഫ്രിക്കയുടെ ഇംറാന്‍ താഹിര്‍.

അധികം സംസാരിക്കില്ല, ടീമിനെ മുന്നോട്ട് കൊണ്ട് പോകാനറിയാം;ധോണിയെക്കുറിച്ച് താഹിര്‍ പറയുന്നു... 

ചെന്നൈ സൂപ്പര്‍കിങ്‌സ് നായകന്‍ എം.എസ് ധോണിയെ പ്രശംസകൊണ്ട് മൂടി സഹതാരം ദക്ഷിണാഫ്രിക്കയുടെ ഇംറാന്‍ താഹിര്‍. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ എട്ട് റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് താഹിറിന്റെ അഭിപ്രായപ്രകടനം. മത്സരത്തില്‍ താഹിര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. 75 റണ്‍സുമായി ധോണിയായിരുന്നു ചെന്നൈയുടെ ടോപ് സ്‌കോറര്‍.

ഗെയിം പ്ലാന്‍ നടപ്പാക്കാന്‍ വേണ്ടി നന്നായി വര്‍ക്ക് ചെയ്യുന്നയാളാണ് ധോണിയെന്ന് താഹിര്‍ പറയുന്നു. പരിശീലന സെക്ഷനിലൊക്കെ സഹതാരങ്ങളെ നന്നായി പ്രോത്സാഹിപ്പിക്കും, ഒരു ക്യാപ്റ്റന്‍ എങ്ങനെയാവണോ അങ്ങനെയൊരു ശൈലിയിലല്ല അദ്ദേഹം ടീമിനെ നയിക്കുന്നത്, അധികം സംസാരിക്കാത്ത പ്രകൃതമാണ്, പക്ഷേ ടീമിനെ എങ്ങനെ മുന്നോട്ട് കൊണ്ട്‌പോകാം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളയാളാണ്, മികച്ചൊരു നായകനും അതോടൊപ്പം നല്ലൊരു മനുഷ്യനുമാണ് ധോണിയെന്നും താഹിര്‍ പറഞ്ഞു.

പ്ലാന്‍ ചെയ്ത് ഞങ്ങളൊന്നും ചെയ്യുന്നില്ലെന്ന് മറ്റൊരു സഹതാരമായ ബ്രാവോയും അഭിപ്രായപ്പെട്ടിരുന്നു. ടീം മീറ്റിങ്ങുകളില്ല, ഒഴുക്കിന് അനുസരിച്ച് പോവുകയാണ് ഞങ്ങള്‍ ചെയ്യുന്നതെന്നായിരുന്നു ബ്രാവോ അഭിപ്രായപ്പെട്ടിരുന്നത്. കളിച്ച മൂന്ന് കളികളും ജയിച്ച് ആറു പോയിന്റോടെ ചെന്നൈ സൂപ്പര്‍കിങ്‌സാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മുംബൈ ഇന്ത്യന്‍സിനെതിരെ ബുധനാഴ്ചയാണ് ചെന്നൈയുടെ അടുത്ത മത്സരം.