LiveTV

Live

Cricket

ടി20 ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി ക്രിസ് ഗെയില്‍ 

114 ഇന്നിങ്സുകളില്‍ നിന്നാണ് ഗെയിലിന്റെ നേട്ടം.

ടി20 ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി ക്രിസ് ഗെയില്‍ 

വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിന് ഒരു റെക്കോര്‍ഡ് കൂടി. ഐ.പി.എല്ലില്‍ മുന്നൂറ് സിക്സറുകള്‍ പൂര്‍ത്തിയാക്കുന്ന കളിക്കാരനെന്ന നേട്ടമാണ് ഗെയില്‍ സ്വന്തമാക്കിയത്. ഈ നേട്ടം നേടുന്ന ഐ.പി.എല്ലിലെ ഏക താരമാണ് ക്രിസ് ഗെയില്‍. 114 ഇന്നിങ്സുകളില്‍ നിന്നാണ് ഗെയിലിന്റെ നേട്ടം.

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ മിച്ചല്‍ മക്ലെനാഗന്‍ എറിഞ്ഞ മൂന്നാം ഓവറില്‍ തുടരെ രണ്ട് സിക്സുകള്‍ പറത്തിയാണ് ഗെയില്‍ മുന്നൂറ് സിക്സറുകളെന്ന ചരിത്ര നേട്ടത്തിലേക്ക് എത്തിയത്. ഐ.പി.എല്ലില്‍ മറ്റൊരു താരവും ഇതുവരെ 200 സിക്സറുകള്‍ നേടിയിട്ടില്ല. ഈ പട്ടികയില്‍ ഗെയ്‌ലിന് പിന്നില്‍ ദക്ഷിണാഫ്രിക്കയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം എ.ബി ഡിവില്ലിയേഴ്‌സാണ്. 143 ഇന്നിങ്‌സില്‍ നിന്ന് 192 സിക്‌സ് ആണ് ഡിവില്ലിയേഴ്‌സ് അടിച്ചെടുത്തത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോനി 187 സിക്‌സുമായി മൂന്നാമതുണ്ട്. ഇന്നലെ നടന്ന മത്സരത്തില്‍ 24 പന്തില്‍ നിന്ന് 40 റണ്‍സാണ് ഗെയില്‍ നേടിത്. മൂന്ന് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു ഗെയിലിന്റെ ഇന്നിങ്‌സ്.