LiveTV

Live

Cricket

ജസ്റ്റ് എ ഫ്ളിക്; വിജയ റണ്‍സ് കണ്ടെത്തിയ റാഷിദ് ഖാന്റെ ആ സിക്‌സര്‍   

എന്നാല്‍ ഇതെ മത്സരത്തില്‍ സണ്‍ റൈസേഴ്‌സിന്റെ അഫ്ഗാന്‍ താരം റാഷിദ് ഖാന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. 

ജസ്റ്റ് എ ഫ്ളിക്; വിജയ റണ്‍സ് കണ്ടെത്തിയ റാഷിദ് ഖാന്റെ ആ സിക്‌സര്‍   

മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് സെഞ്ച്വറി, ഡേവിഡ് വാര്‍ണറുടെ തകര്‍പ്പന്‍ മറുപടി(37 പന്തില്‍ 69) വിജയ് ശങ്കറുടെ സ്‌പെഷ്യല്‍ ഇന്നിങ്‌സ്(15 പന്തില്‍ 35) എന്നിവകൊണ്ട് നിറഞ്ഞതായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും തമ്മിലെ മത്സരം. എന്നാല്‍ ഇതെ മത്സരത്തില്‍ തന്നെ സണ്‍ റൈസേഴ്‌സിന്റെ അഫ്ഗാന്‍ താരം റാഷിദ് ഖാന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു.

സെഞ്ച്വറി നേടിയ സഞ്ജുവിനല്ലായിരുന്നു ആ കളിയിലെ മാന്‍ഓഫ്ദമാച്ച് പുരസ്‌കാരം ലഭിച്ചത്. റാഷിദ് ഖാനായിരുന്നു അത്. താരത്തിന്റെ ബൗളിങ് ആയിരുന്നു പുരസ്‌കാരത്തിനര്‍ഹനാക്കിയത്. പന്തെറിഞ്ഞവരെല്ലാവരും തല്ലുവാങ്ങിയപ്പോള്‍ നാല് ഓവര്‍ എറിഞ്ഞ റാഷിദ് വിട്ടുകൊടുത്തത് 24 റണ്‍സ്, വീഴ്ത്തിയത് വിലപ്പെട്ടൊരു വിക്കറ്റും. ബാറ്റിങിലും താരം മോശമാക്കിയില്ല, എട്ട് പന്തില്‍ ഒരു ഫോറും സിക്‌സറും ഉള്‍പ്പെടെ 15 റണ്‍സാണ് നേടിയത്.

അതില്‍ വിജയ റണ്‍സ് കണ്ടെത്തിയ സിക്‌സര്‍ എടുത്തുപറയേണ്ടതാണ്. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ പന്തിനെ ബാറ്റ് കൊണ്ടൊന്ന് തട്ടിയതെയുള്ളൂ. പന്ത് നേരെ പോയത് ഗ്യാലറിയിലേക്ക്. 74 മീറ്ററായിരുന്നു ആ സിക്സറിന്റെ ദൂരം. സ്പിന്‍ ബൗളറായ റാഷിദില്‍ നിന്ന് ഇങ്ങനെയൊരു ഷോട്ട് എല്ലാവരെയും അമ്പരപ്പിച്ചു. ബാറ്റിങിലും തനിക്ക് പിടിയുണ്ടെന്ന് റാഷിദ് നേരത്തെ തന്നെ തെളിയിച്ചതാണ്. അതേസമയം 55 പന്തില്‍ നിന്ന് പത്ത് ഫോറും നാല് സിക്സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്.

102 റണ്‍സ് നേടിയ താരത്തെ പുറത്താക്കാനും കഴിഞ്ഞില്ല. ഐ.പി.എല്ലില്‍ സഞ്ജുവിന്റെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തോറ്റിരുന്നു. അഞ്ച് വിക്കറ്റിനായിരുന്നു സണ്‍ റൈസേഴ്സ് ഹൈദരാബാദിന്റെ ജയം.