LiveTV

Live

Cricket

ഐ.പി.എല്‍; പഞ്ചാബിന് ലക്ഷ്യം 177

ബൗളിംഗിൽ പഞ്ചാബിനായി മുരുകൻ അശ്വിൻ മികച്ച പ്രകടനം കാഴ്ച്ചവെച്ചു

ഐ.പി.എല്‍; പഞ്ചാബിന് ലക്ഷ്യം 177

മുംബെെക്കെതിരായ ഐ.പി.എൽ മത്സരത്തിൽ പഞ്ചാബിന് 177 റൺസിന്റെ വിജയ ലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മുംബെെ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റിന് 176 റൺസെടുത്തു.

മുംബെെക്കായി നായകൻ രോഹിത്ത് ശർമ്മയും (19 പന്തിൽ നിന്നും 32) ഡി കോക്കും (39 പന്തിൽ നിന്നും 60) മികച്ച തുടക്കമാണ് നൽകിയത്. അഞ്ച് ഓവറിനുള്ളിൽ 51 റൺസാണ് ഇരുവരും ഓപ്പണിംഗ് കൂട്ടുകെട്ടിൽ അടിച്ച് കൂട്ടിയത്. ഇരുവരും പുറത്തായിതിനെ തുടർന്ന് മധ്യ നിരയിൽ കാര്യമായ മുന്നേറ്റങ്ങളുണ്ടായില്ല. രോഹിത്ത് പുറത്തായ ശേഷം എത്തിയ സൂര്യകുമാർ യാദവ് ആറ് പന്തിൽ നിന്നും 11 റൺസും യുവരാജ് സിംഗ് 18 റൺസുമെടുത്ത് പുറത്തായി.

കീറോൺ പൊള്ളാർഡ് ഏഴും ക്രൂണാൽ പാണ്ഡ്യ പത്ത് റൺസുമെടുത്ത് പുറത്തായി. ഒടുവിലായി അടിച്ച് കളിച്ച ഹാർദിക് പാണ്ഡ്യ 19 പന്തിൽ നിന്നും മൂന്ന് ബൗണ്ടറിയും ഒരു സിക്സറുമടക്കം 31 റൺസെടുത്ത് പുറത്തായി. കളി തീരാന്‍ രണ്ട് പന്തുകള്‍ മാത്രം ബാക്കിയിരിക്കെയാണ് പാണ്ഡ്യ പുറത്തായത്.

ബൗളിംഗിൽ പഞ്ചാബിനായി മുരുകൻ അശ്വിൻ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. നാല് ഓവറിൽ 25 റൺസ് വഴങ്ങിയ എം.അശ്വിൻ രണ്ട് വിക്കറ്റെടുത്തു. ഹാർഡസ് വിൽജോൺ, മുഹമ്മദ് ഷമി എന്നിവരും രണ്ട് വിക്കറ്റും, ആൻഡ്രൂ ടെെ ഒര് വിക്കറ്റും എടുത്തു.