LiveTV

Live

Cricket

കത്തിക്കയറി റസല്‍; ഡല്‍ഹിക്ക് ലക്ഷ്യം 186

ഡൽഹി ബൗളർമാരെ തീരെ ബഹുമാനിക്കാതെ ബാറ്റ് വീശിയ റസൽ, വെറും 28 പന്തിൽ അടിച്ച് കൂട്ടിയത് 62 റൺസായിരുന്നു

കത്തിക്കയറി റസല്‍; ഡല്‍ഹിക്ക് ലക്ഷ്യം 186

ആന്ദ്രേ റസൽ വീണ്ടും ബാറ്റിന് തീ കൊളുത്തിയപ്പോൾ, ഐ.പി.എല്ലിൽ കൊൽക്കത്തക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് 186 റൺസിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ നെെറ്റ്റെെഡേഴ്സ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു.

ഡൽഹി ബൗളർമാരെ തീരെ ബഹുമാനിക്കാതെ ബാറ്റ് വീശിയ റസൽ, വെറും 28 പന്തിൽ ആറ് സിക്സറുകളുടെയും നാല് ബൗണ്ടറികളുടെയും അകമ്പടിയോടെ അടിച്ച് കൂട്ടിയത് 62 റൺസായിരുന്നു. നായകൻ ദിനേശ് കാർത്തിക് (36 പന്തിൽ നിന്നും 50) റസലിന് മികച്ച പിന്തുണ നൽകി. ഓപ്പണർമാരായ നിഖിൽ നായിക് ഏഴും ക്രിസ്‍ലിൻ 20 റൺസുമെടുത്ത് പുറത്തായി.

12 റൺസെടുത്ത പിയൂഷ് ചൗളയും 10 റൺസെുടത്ത് കുൽദീപ് യാദവും പുറത്താകാതെ നിന്നു. ഡൽഹിക്കായി ഹർഷൽ പട്ടേൽ രണ്ടും കാസിഗോ റബാദ, സന്ദീപ് ലാമിചാനെ, ക്രിസ് മോറിസ്, അമിത് മിശ്ര എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.