LiveTV

Live

Cricket

പാട്ടും പാടി പഞ്ചാബ്; മുംബെെയെ മലര്‍ത്തിയടിച്ചു

പാട്ടും പാടി പഞ്ചാബ്; മുംബെെയെ മലര്‍ത്തിയടിച്ചു

ഐ.പി.എല്ലിൽ മുംബെെ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് കിംഗ്സ് ഇലവന് എട്ട് വിക്കറ്റിന്റെ മിന്നുന്ന ജയം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മുംബെെ, നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റിന് 176 റൺസടുത്തപ്പോൾ, 18.4 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് ലക്ഷ്യം കാണുകയായിരുന്നു.

പഞ്ചാബിനായി ലോകേഷ് രാഹുൽ പുറത്താകാതെ 71 റൺസെടുത്തു. ക്രിസ് ഗെയ്ലും (24 പന്തിൽ 40) മായങ്ക് അഗർവാളും (21 പന്തിൽ 43) വിശ്വരൂപം പറത്തെടുത്തപ്പോൾ, പഞ്ചാബ് ജയം എത്തിപ്പിടിക്കുകയായിരുന്നു. ഡേവിഡ് മില്ലർ പുറത്താകാതെ 15 റൺസെടുത്തു. മുംബെെക്കായി ക്രുണാൽ പാണ്ഡ്യ രണ്ട് വിക്കറ്റ് എടുത്തു.

നേരത്തെ, തകർത്തടിച്ച രോഹിത്ത് ശർമ്മയുടെയും (18 പന്തിൽ നിന്നും 32) ഡി കോക്കും (39 പന്തിൽ നിന്നും 60) കരുത്തിലാണ് മുംബെെ 176 റൺസടിച്ചത്. ഹാർദിക് പാണ്ഡ്യ 31 റൺസെടുത്തു. പഞ്ചാബിനായി മുരുകൻ അശ്വിൻ ഹാർഡസ് വിൽജോൺ, മുഹമ്മദ് ഷമി എന്നിവർ രണ്ട് വിക്കറ്റും, ആൻഡ്രൂ ടെെ ഒര് വിക്കറ്റും എടുത്തു.