LiveTV

Live

Cricket

‘എന്തൂട്ട് അസൂയയാണിത് ഗൗതീ’; ഗംഭീറിനെ പൊങ്കാലയിട്ട് ധോണി ആരാധകര്‍

ട്വീറ്റിലൂടെ തന്റെ ‘ധോണി വിരോധം’ ഒളിച്ച് കടത്തുകയായിരുന്നു ഗംഭീറിന്റെ ലക്ഷ്യമെന്നാണ് ധോണി ആരാധകരകരുടെ പക്ഷം

‘എന്തൂട്ട് അസൂയയാണിത് ഗൗതീ’; ഗംഭീറിനെ പൊങ്കാലയിട്ട് ധോണി ആരാധകര്‍

രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു സാംസൺ ഐ.പി.എല്ലിലെ തന്റെ രണ്ടാം സെഞ്ച്വറി നേടിയതിൽ പിന്നെ ആശംസകളുടെ ഒഴുക്കാണ് ഫീൽഡിനകത്തും പുറത്തും. രാജസ്ഥാനായി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത സഞ്ജു, കേവലം 55 പന്തിൽ നിന്നും പത്ത് ബൗണ്ടറികളുടെയും നാല് സിക്സറുകളുടെയും കരുത്തിൽ 102 റൺസാണ് അടിച്ച് കൂട്ടിയത്.

‘എന്തൂട്ട് അസൂയയാണിത് ഗൗതീ’; ഗംഭീറിനെ പൊങ്കാലയിട്ട് ധോണി ആരാധകര്‍

താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്ത് വന്നവരിൽ കൗതുകമുളവാക്കിയത് ഗൗതം ഗംഭീറിന്റെ വാക്കുകളായിരുന്നു. ക്രിക്കറ്റിൽ താൻ പൊതുവെ വ്യക്തികത പ്രകടനങ്ങളെ പ്രശംസിക്കാറില്ല. എന്നാൽ സഞ്ജുവിന്റെ പ്രകടനം തന്നെ വല്ലാതെ സന്തോഷിപ്പിച്ചതായി പറഞ്ഞ
ഗംഭീർ, ഇന്ന് ഇന്ത്യയിലുള്ളതിൽ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് സഞ്ജുവെന്നും പറഞ്ഞു. ലോകകപ്പിൽ നാലാം നമ്പറുകാരനായി താരം ഉണ്ടാകണമെന്നും ഗംഭീർ കൂട്ടിച്ചേർക്കുകയുണ്ടായി.

സഞ്ജുവിനെ പ്രശംസിച്ചുള്ള ട്വീറ്റായിരുന്നു എങ്കിലും, തന്റെ ‘ധോണി വിരോധം’ ഒളിച്ച് കടത്തുകയായിരുന്നു ഗംഭീറിന്റെ ലക്ഷ്യമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെയും, പ്രത്യേകിച്ചും ധോണി ആരാധകരകരുടെ പക്ഷം. ഇന്ത്യൻ ലോകകപ്പ് ടീമിൽ വിക്കറ്റ് കീപ്പറായി ധോണിയുള്ളപ്പോൾ മറ്റൊരാളെ ഉയർത്തിക്കാട്ടിയ ഗംഭീറിന്റെ നടപടി അദ്ദേഹത്തിന്റെ ധോണി വിരോധം കൊണ്ടാണെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

എന്നിരുന്നാലും, ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പർ എന്ന ഗംഭീറിന്റെ പ്രയോഗം ചെറുതായൊന്നുമല്ല എം.എസ്.ഡി ആരാധകരെ ചൊടിപ്പിച്ചത്. തീരെ പക്വതയില്ലാത്ത വാക്കുകളായിപ്പോയി ഗംഭീറിന്റേതെന്നാണ് ഒരു കൂട്ടരുടെ വാദം. ഒരൊറ്റ കളിക്ക് ശേഷം, ധോണിയേയും റിഷഭ് പന്തിനേയും ഗംഭീര്‍ മറന്ന് കളഞ്ഞതിനേയും ആരാധകർ പരിഹസിച്ചു.