LiveTV

Live

Cricket

കൊല്‍ക്കത്ത മാസ്, ഡല്‍ഹി മരണമാസ് !

സൂപ്പർ ഓവർ വിധി നിർണയിച്ച മത്സരത്തില്‍ കൊൽക്കത്തക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് ആവേശകരമായ ജയം

കൊല്‍ക്കത്ത മാസ്, ഡല്‍ഹി മരണമാസ് !

അവസാന പന്ത് വരെ ആവേശമുറ്റി നിന്ന മത്സരത്തിൽ സൂപ്പർ ഓവർ വിധി നിർണയിച്ചപ്പോൾ, കൊൽക്കത്തക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് ആവേശകരമായ ജയം. ബാറ്റ്സ്മാൻമാർ ക്രീസ് അടക്കിവാണ മത്സരത്തിൽ നെെറ്റ് റെെഡേഴ്സിനായി ആന്ദ്രേ റസലും (28 പന്തിൽ 62) ഡൽഹിക്കായി പൃഥ്വിഷായും (55 പന്തിൽ 99) ഫിറോസ്ഷാ കോട്ലയിൽ വെടിക്കെട്ട് തീർത്തു.

ടോസ് നഷ്ടമായി ആദ്യ ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത ഓവറിൽ എട്ട് വിക്കറ്റിന് 185 റൺസെടുത്തപ്പോൾ, അവസാന പന്ത് വരെ ആവേശകരമായ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. തുടർന്ന് സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഒരോവറിൽ പത്ത് റൺസ് എടുത്തപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തക്ക് ഏഴ് റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഡല്‍ഹിക്കായി സൂപ്പര്‍ ഓവര്‍ എറിയാനെത്തിയ റബാത കൊല്‍ക്കത്തയുടെ അന്തകനാവുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ കേവലം 11 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനിറങ്ങിയ കൊല്‍ക്കത്തയെ എറിഞ്ഞിടുകയായിരുന്നു റബാത.

കൊല്‍ക്കത്ത മാസ്, ഡല്‍ഹി മരണമാസ് !

കൊൽക്കത്ത ഉയർത്തിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡൽഹിക്ക് വേണ്ടി മുൻപിൻ നോക്കാതെ അടിച്ച് തകർതക്കുകയായിരുന്നു പൃഥ്വിഷാ. 55 പന്തിൽ നിന്നും 12 ബൗണ്ടറികളും മൂന്ന് സിക്സറുകളും സഹിതം 99 റൺസാണ് പൃഥ്വിഷാ അടിച്ച് കൂട്ടിയത്. 32 പന്തിൽ നിന്നും നാല് ഫോറും, രണ്ട് സിക്സറുകളും അടിച്ച ശ്രേയസ് അയ്യർ 43 റൺസെടുത്ത് പുറത്തായി. ശിഖർ ധവാൻ 16 റൺസെടുത്ത് പുറത്തായി. കൊൽക്കത്തക്കായി പിയൂഷ് ചൗള, ആന്ദ്രേ റസൽ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ആന്ദ്രേ റസലിന്റെ (28 പന്തിൽ നിന്ന് 62 റൺസ്) കരുത്തിലാണ് കൊൽക്കത്ത 185 റൺസടിച്ചത്. നായകൻ ദിനേശ് കാർത്തിക് (36 പന്തിൽ നിന്നും 50) റസലിന് മികച്ച പിന്തുണ നൽകി. ഓപ്പണർമാരായ നിഖിൽ നായിക് ഏഴും ക്രിസ്‍ലിൻ 20 റൺസുമെടുത്ത് പുറത്തായി. ഡൽഹിക്കായി ഹർഷൽ പട്ടേൽ രണ്ടും കാസിഗോ റബാദ, സന്ദീപ് ലാമിചാനെ, ക്രിസ് മോറിസ്, അമിത് മിശ്ര എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.