LiveTV

Live

Cricket

ഐ.പി.എല്ലില്‍ ഇന്ന് രാജസ്ഥാന്‍-ഹെെദരാബാദ് പോരാട്ടം

ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇരു ടീമുകളും വിജയവഴിയിൽ തിരിച്ചെത്താനുള്ള പരിശ്രമത്തിലാണ്

ഐ.പി.എല്ലില്‍ ഇന്ന് രാജസ്ഥാന്‍-ഹെെദരാബാദ് പോരാട്ടം

ഐ.പി.എല്ലിൽ ഇന്ന് രാജസ്ഥാൻ, റോയൽസ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇരു ടീമുകളും വിജയവഴിയിൽ തിരിച്ചെത്താനുള്ള പരിശ്രമത്തിലാണ്. രാത്രി എട്ട് മണിക്ക് ഹൈദരാബാദിലാണ് മത്സരം.

ആദ്യ മത്സരത്തിൽ കൊൽക്കത്തയോട് ആറ് വിക്കറ്റിനായിരുന്നു സൺറെെസേഴ്സ് തോറ്റത്. നിശ്ചിത ഓവറിൽ 181 റൺസടിച്ചെങ്കിലും നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ നെെറ്റ് റെെഡേഴ്സ് ലക്ഷ്യം കാണുകയായിരുന്നു. ഡേവിഡ് വാർണർ, വിജയ് ശങ്കർ, ജോണി ബെയിർസ്റ്റോ എന്നിവർ ഫോമിലാണെന്നുള്ളത് തന്നെയാണ് സൺറെെസേഴ്സിന്റെ കരുത്ത്.

മനീഷ് പാണ്ഡേ, യൂസഫ് പഠാൻ, ഷാകിബ് അൽ ഹസ്സൻ, ഭുവനേശ്വർ കുമാർ എന്നിവർ കൂടി ഫോമിലേക്ക് ഉയ‍ർന്നാൽ ഹൈദരാബാദിന് വിജയം ഉറപ്പിക്കാം. മത്സരം ഹോംഗ്രൗണ്ടിലാണെന്നുള്ളതും കാര്യങ്ങൾ ഹെെദരാബാദിന് അനുകൂലമാക്കും.

മറുവശത്ത് ‘മങ്കാദിങ്’ വിവാദത്തിലൂടെ കുപ്രസിദ്ധമായ പഞ്ചാബുമായുള്ള മത്സരത്തിന് ശേഷം കളത്തിലറങ്ങുകയാണ് രാജസ്ഥാൻ. ആദ്യ മത്സരത്തിൽ കിംഗ്സ് ഇലവനോട് 14 റൺസിനാണ് രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടത്. ബാറ്റിംഗിൽ ജോസ് ബട്ട്ലർ തന്നെയാണ് റോയൽസിന്റെ താരം. ഐ.പി.എല്ലിൽ ഇരുടീമുകളും ഒൻപത് തവണ ഏറ്റുമുട്ടിയപ്പോൾ ഹൈദരാബാദ് അഞ്ചിലും രാജസ്ഥാൻ നാല് മത്സരങ്ങളിലും ജയിച്ചു.