LiveTV

Live

Cricket

മിസ്റ്റര്‍ നരേന്‍, എട്ട് കോടിക്ക് പഞ്ചാബ് വിളിച്ച താരമാണ്: ആദ്യ കളിയില്‍ തന്നെ തല്ലുവാങ്ങി ചക്രവര്‍ത്തി 

ലേലത്തില്‍ 8.4 കോടിക്കാണ് നിഗൂഢ സ്പ്ന്നര്‍ എന്ന് വിളിപ്പേരുള്ള വരുണ്‍ ചക്രവര്‍ത്തിയെ കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്.

മിസ്റ്റര്‍ നരേന്‍, എട്ട് കോടിക്ക് പഞ്ചാബ് വിളിച്ച താരമാണ്: ആദ്യ കളിയില്‍ തന്നെ തല്ലുവാങ്ങി ചക്രവര്‍ത്തി 

അരങ്ങേറ്റ മത്സരം തന്നെ മറക്കാനായിരിക്കും വരുണ്‍ ചക്രവര്‍ത്തി ശ്രമിക്കുന്നുണ്ടാവുക. ലേലത്തില്‍ 8.4 കോടിക്കാണ് നിഗൂഢ സ്പിന്നര്‍ എന്ന് വിളിപ്പേരുള്ള വരുണ്‍ ചക്രവര്‍ത്തിയെ കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്ര അശ്വിന്‍, ചക്രവര്‍ത്തിക്ക് അവസരം കൊടുത്തില്ല.

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലേക്കായിരുന്നു ചക്രവര്‍ത്തിയെ അശ്വിന്‍ കരുതിവെച്ചത്. മത്സരത്തിന്റെ രണ്ടാം ഓവര്‍ തന്നെ എറിയാന്‍ അവസരവും കൊടുത്തു. എന്നാല്‍ 8.4 കോടിയുടെ മുതലാണെന്ന് കൊല്‍ക്കത്തയുടെ സുനില്‍ നരേനുണ്ടോ വകവെക്കുന്നു. മൂന്ന് സിക്‌സറും ഒരു ഫോറും ഉള്‍പ്പെടെ 25 റണ്‍സാണ് നരേന്‍ ആ ഓവറില്‍ അടിച്ചെടുത്തത്. അതായത് ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും റണ്‍സ് വിട്ടുകൊടുക്കുന്ന അരങ്ങേറ്റ ബൗളര്‍ എന്ന ചീത്തപ്പേരും സ്വന്തമാക്കി.

കടപ്പാട്: ഇസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ 
കടപ്പാട്: ഇസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ 

2008ല്‍ കാമറൂണ്‍ വൈറ്റിനായിരുന്നു ഈ മോശം റെക്കോര്‍ഡ്. അന്ന് വൈറ്റ് വിട്ടുകൊടുത്തത് 24 റണ്‍സായിരുന്നു. ചക്രവര്‍ത്തിയുടെ ആദ്യ ബോള്‍ നേരിട്ടത് സഹ ഓപ്പണറായിരുന്ന ക്രിസ് ലിന്നായിരുന്നു. അദ്ദേഹം സിംഗിളെടുത്തു സ്‌ട്രൈക്ക് കൈമാറി. പിന്നീടായിരുന്നു നരേന്റെ നായാട്ട്. അടിക്കാനായി മാത്രം പറഞ്ഞയക്കുന്ന നരേന്റെ മുന്നിലേക്ക് അതും രണ്ടാം ഓവറില്‍ തന്നെ പുതുമുഖക്കാരനായ ചക്രവര്‍ത്തിയെ നിയോഗിച്ചത് ക്യാപ്റ്റന്റെ തെറ്റായ തീരുമാനമെന്ന വിലയിരുത്തലുമുണ്ട്.

ഏതായാലും മത്സരത്തില്‍ മൂന്ന് ഓവര്‍ എറിഞ്ഞ ചക്രവര്‍ത്തി, 35 റണ്‍സ് വിട്ട്‌കൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. ആദ്യ ഓവറിലെ 25 റണ്‍സായിരുന്നു ചിലവേറിയത്. പിന്നീട് എറിഞ്ഞ രണ്ട് ഓവറുകളില്‍ 10 റണ്‍സ് മാത്രമാണ് ചക്രവര്‍ത്തി വിട്ടുകൊടുത്തത്.