LiveTV

Live

Cricket

‘വര കടന്നാല്‍ പണി കിട്ടും’; വെെറലായി കൊല്‍ക്കത്ത പൊലീസിന്റെ പരസ്യം

മങ്കാദിങ് സംഭവത്തെ വളരെ രസകരമായി ഉപയോഗിച്ചിരിക്കുകയാണ് കൊൽക്കത്ത പൊലീസ്

‘വര കടന്നാല്‍ പണി കിട്ടും’; വെെറലായി കൊല്‍ക്കത്ത പൊലീസിന്റെ പരസ്യം

ഐ.പി.എൽ സീസൺ തുടങ്ങിയതിന് ശേഷം ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് മങ്കാദിങ്. രാജസ്ഥാൻ-പഞ്ചാബ് മത്സരത്തിനിടെ, പഞ്ചാബ് നായകൻ ആർ അശ്വിനാണ് രാജസ്ഥാന്റെ ഇം
ഗ്ലീഷ് താരം ജോസ് ബട്ട്ലർക്കെതിരെ കുപ്രസിദ്ധമായ മങ്കാദിങ് റണ്ണൗട്ട് പ്രയോഗിച്ചത്. എന്നാൽ സംഗതി ഫീൽഡിന് പുറത്തും പ്രചാരം നേടിയതായാണ് കൊൽക്കത്തയിൽ നിന്നുള്ള പുതിയ വാർത്ത.

മങ്കാദിങ്ങിനെ തുടർന്ന് ക്രിക്കറ്റ് ലോകത്ത് വിവിധങ്ങളായ അഭിപ്രായങ്ങളാണ് ഉയർന്ന് വന്നത്. എന്നാൽ സംഭവത്തെ വളരെ രസകരമായി ഉപയോഗിച്ചിരിക്കുകയാണ് കൊൽക്കത്ത പൊലീസ്.
ട്രാഫിക്ക് ബോധവത്കരണത്തിനായാണ് പൊലീസ് മങ്കാദിങ് ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

ജോസ് ബട്ട്ലർ ക്രീസിന് പുറത്ത് നിൽക്കുന്ന ചിത്രവും, ഒരു കാർ നിയന്ത്രണ രേഖ ലംഘിച്ചതുമുള്ള ചിത്രങ്ങളാണ് കൊൽക്കത്ത പൊലീസ് ഷെയർ ചെയ്തത്. ‘ക്രീസായാലും റോഡായാലും, വര കടന്നാൽ നിങ്ങൾക്ക് ദുഖിക്കേണ്ടി വരും’ എന്നാണ് ചിത്രത്തിന് പൊലീസ് തലക്കെട്ട് കൊടുത്തത്. എന്തായാലും, കൊൽക്കത്താ പൊലീസിന്റെ രസകരമായ മങ്കാദിങ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.