LiveTV

Live

Cricket

പഞ്ചാബിനെ ഒതുക്കി നെെറ്റ് റെെഡേഴ്സ്

നേരത്തെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ബാറ്റിംഗ് നിരയുടെ കരുത്തിലാണ് കൊൽക്കത്ത കൂറ്റൻ സ്കോർ പടുത്തുയർത്തിയത്

പഞ്ചാബിനെ ഒതുക്കി നെെറ്റ് റെെഡേഴ്സ്

ഐ.പി.എല്ലിൽ പഞ്ചാബിനെ 28 മലർത്തിയടിച്ച് കൊൽക്കത്ത നെെറ്റ് റെെഡേഴ്സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ട്ത്തിൽ 218 റൺസടിച്ച് കൂട്ടിപ്പോൾ, നാല് വിക്കറ്റിന് 190 റൺസെടുക്കാനെ പഞ്ചാബിന് സാധിച്ചുള്ളു.

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബിനായി മായങ്ക് അ
ഗർവാളും (34 പന്തിൽ 58) ഡേവിഡ് മില്ലറും (40 പന്തിൽ 59) പൊരുതി നോക്കിയെങ്കിലും പരാജയമായിരുന്നു ഫലം. മില്ലറിനൊപ്പം മാൻദീപ് സിം
ഗ് (15 പന്തിൽ നിന്നും 33) പുറത്താകാതെ നിന്നു. കൊൽക്കത്തക്കായി ആന്ദ്രേ റസൽ രണ്ടും പിയൂഷ് ഗോയൽ, ഫെർഗൂസൻ എന്നിവർ ഓരോ വിക്കറ്റുമെടുത്തു.

നേരത്തെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ബാറ്റിംഗ് നിരയുടെ കരുത്തിലാണ് കൊൽക്കത്ത കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഓപ്പണിംഗിൽ സുനിൽ നരെയ്ൻ 9 പന്തിൽ നിന്നും 24 റൺസെടുത്തപ്പോൾ വെടിക്കെട്ടിന് തിരികൊളിത്തിയ നിതീഷ് റാണ 34 പന്തിൽ നിന്നും ഏഴ് സിക്സും രണ്ട് ബൗണ്ടറിയുമടക്കം 63 റൺസ് നേടി. തുടർന്നെത്തിയ

ആന്ദ്രേ റസലും (17 പന്തിൽ നിന്നും 48) റോബിൻ ഉത്തപ്പയും (50 പന്തിൽ നിന്നും 67) ചേർന്ന് കൊൽക്കത്ത സകോർ 200 കടത്തി. പഞ്ചാബിനായി മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, ഹാർഡസ് വിൽജോൺ, ആൻട്രൂ ടെെ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.