LiveTV

Live

Cricket

ഇഷാന്ത് ശര്‍മ്മ ആദ്യം ചൂടായി, പിന്നെ കൂളായി 

ചെന്നൈ സൂപ്പര്‍കിങ്‌സും ഡല്‍ഹി കാപിറ്റലും തമ്മിലെ മത്സരത്തില്‍ ഇഷാന്ത് ശര്‍മ്മയുടെയും ഷെയിന്‍ വാട്‌സനും തമ്മില്‍ വാക്കേറ്റം. 

ഇഷാന്ത് ശര്‍മ്മ ആദ്യം ചൂടായി, പിന്നെ കൂളായി 

ചെന്നൈ സൂപ്പര്‍കിങ്‌സും ഡല്‍ഹി കാപിറ്റലും തമ്മിലെ മത്സരത്തില്‍ ഇഷാന്ത് ശര്‍മ്മയും ഷെയിന്‍ വാട്‌സനും തമ്മില്‍ വാക്കേറ്റം. ഡല്‍ഹിയുടെ ദക്ഷിണാഫ്രിക്കന്‍ താരമായ കാഗിസോ റബാദയും വാട്‌സണുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. ഡല്‍ഹിയുടെ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ചെന്നൈയുടെ ആദ്യ വിക്കറ്റ് ഇഷാന്ത് ശര്‍മ്മയാണ് വീഴ്ത്തിയത്.

ഈ വിക്കറ്റിന്റെ ആഘോഷത്തിനിടെയാണ് വാട്‌സണും ഇഷാന്തും തമ്മില്‍ വാക്കേറ്റമുണ്ടായത്. അമ്പാട്ടി റായിഡുവായിരുന്നു പുറത്തായത്. വാട്‌സണ് നേരെ ഇഷാന്ത് ശര്‍മ്മ കൈചൂണ്ടി സംസാരിക്കുന്നതും വാട്‌സണ്‍ ആദ്യം ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ വാക്കേറ്റം ഒഴിവാക്കാനായി ഇഷാന്തിനെ പിന്നില്‍ നിന്ന് വലിക്കുന്നുമുണ്ട്. മത്സരത്തില്‍ വാട്‌സണായിരുന്നു(44) ചെന്നൈയുടെ ടോപ് സ്‌കോറര്‍.

ആറു വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. മൂന്ന് ഓവര്‍ എറിഞ്ഞ ഇശാന്ത് 28 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നേടിയത് ആറിന് 147. മറുപടി ബാറ്റിങില്‍ 19.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയത്തിലെത്തി.