LiveTV

Live

Cricket

പപ്പാ...കമോണ്‍ പപ്പാ.....; ധോണി ക്രീസിലെത്തിയപ്പോള്‍ മകള്‍ സിവ 

മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ സിവയെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.

പപ്പാ...കമോണ്‍ പപ്പാ.....; ധോണി ക്രീസിലെത്തിയപ്പോള്‍ മകള്‍ സിവ 

മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ സിവയെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പാട്ട് പാടിയും ഡാന്‍സ് ചെയ്തും ഇതിനകം തന്നെ സിവ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. ഇടയ്ക്ക് മലയാളം പാട്ട് പാടി മലയാളികളെയും കയ്യിലെടുത്തു ഈ കുഞ്ഞു സിവ. ഐ.പി.എല്ലില്‍ ഇന്നലെ ഡല്‍ഹി കാപ്പിറ്റല്‍സിനെതിരായ മത്സരത്തിലും സിവ തരംഗമായി.

മത്സരം വീക്ഷിക്കാന്‍ അമ്മ സാക്ഷിക്കൊപ്പം സിവയുമുണ്ടായിരുന്നു. ധോണി ക്രീസിലേക്ക് എത്തിയപ്പോഴായിരുന്നു സിവ, പപ്പയെ വിളിച്ചത്. പപ്പാ, കമോണ്‍ പപ്പാ എന്ന് ഇരിപ്പിടത്തില്‍ കയറി വിളിക്കുന്ന സിവയുടെ വീഡിയോ ചെന്നൈ സൂപ്പര്‍ കിങ്‌സ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചു. വീഡിയോ നിമിഷ നേരം കൊണ്ട് തരംഗമാവുകയും ചെയ്തു.

മത്സരത്തില്‍ ധോണി പുറത്താകാതെ 32 റണ്‍സ് നേടി. 35 പന്തില്‍ നിന്ന് രണ്ട് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ധോണിയുടെ ഇന്നിങ്‌സ്. ചെന്നൈക്ക് ഇനി രാജസ്ഥാന്‍ റോയല്‍സുമായാണ് മത്സരം. 31ന് ചെന്നൈയില്‍ വെച്ചാണ് കളി. ആദ്യ മൂന്ന് മത്സരങ്ങളും ജയിക്കാന്‍ തന്നെയാവും ധോണിയുടെയും ടീമിന്റെയും ശ്രമം.