LiveTV

Live

Cricket

‘മങ്കാദിങ്’ പ്രശ്നക്കാരനോ? ബ്രാഡ്മാന്‍ പറയുന്നതിങ്ങനെ

തന്റെ ആത്മകഥയായ ‘ഫെയർവെൽ ടു ക്രിക്കറ്റ്’ എന്ന പുസ്തകത്തിലാണ് ബ്രാഡ്മാന്‍ മങ്കാദിങ്ങിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്

‘മങ്കാദിങ്’ പ്രശ്നക്കാരനോ? ബ്രാഡ്മാന്‍ പറയുന്നതിങ്ങനെ

ഐ.പി.എൽ ‘മങ്കാദിങ്’ വിവാദത്തിൽ കളിക്കാരും മുൻ താരങ്ങളും അവരവരുടേതായ അഭിപ്രായങ്ങളുമയി രംഗത്ത് വന്നതിനിടെ, വിഷയത്തിൽ ക്രിക്കറ്റ് ഇതിഹാസം സർ ഡോൺ ബ്രാഡ്മാന്റെ വാക്കുകൾ പ്രസക്തമാകുന്നു. രാജസ്ഥാൻ റോയൽസും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു കുപ്രസിദ്ധമായ മങ്കാദിങിന് കളമൊരുങ്ങിയത്.

പഞ്ചാബ് നായകൻ ആർ അശ്വിൻ, ബൗൾ ചെയ്യുന്നതിന് മുമ്പേ ക്രീസിൽ നിന്നും പുറത്തിറങ്ങിയ രാജസ്ഥാന്റെ ഇംഗ്ലീഷ് താരം ജോസ് ബട്ട്ലറെ റണ്ണൗട്ടാക്കുകയായിരുന്നു. മുൻ ആസ്ത്രേലിയൻ സ്പിന്നർ ഷെയ്ൻ വോൺ ഉൾപ്പടെ രൂക്ഷമായാണ് ഇതിനോട് പ്രതികരിച്ചത്.

‘മങ്കാദിങ്’ പ്രശ്നക്കാരനോ? ബ്രാഡ്മാന്‍ പറയുന്നതിങ്ങനെ

എന്നാൽ ക്രിക്കറ്റ് ഇതിഹാസം സർ ‍‍ഡോൺ ബ്രാഡ്മാൻ തന്റെ ആത്മകഥയായ ‘ഫെയർവെൽ ടു ക്രിക്കറ്റ്’ എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് ‘മാങ്കാദിങ്’ നിയമവിധേയമാണെന്നാണ്. 1947ൽ സിഡ്നിയിൽ വെച്ച് നടന്ന ഇന്ത്യ-ആസ്ത്രേലിയ രണ്ടാം ടെസ്റ്റിലാണ് ചരിത്രത്തിലാദ്യത്തെ മങ്കാദിങ് നടക്കുന്നത്. ഇന്ത്യൻ താരമായിരുന്ന വിനോ മങ്കാദ് ആസ്ത്രേലിയയുടെ ബിൽ ബ്രൗണിനെ ഇത്തരത്തിൽ ഔട്ടാക്കുന്നതോടെയാണ് മങ്കാദിങ് ശ്രദ്ധ നേടുന്നത്. മത്സരത്തിനിടെ ബിൽ ബ്രൗണിനെ രണ്ട് തവണയാണ് മങ്കാദ് ഇത്തരത്തിൽ പുറത്താക്കിയിരുന്നത്.

ബൗൾ ചെയ്യുന്നത് വരെ നോൺ സ്ട്രെെക്കർ‌ ക്രീസിനുള്ളിൽ തന്നെ നിൽക്കണമെന്നാണ് കളിയുടെ നിയമം. അല്ലങ്കിൽ നോൺ സ്ട്രെെക്കിലുള്ള കളിക്കാരനെ റണ്ണൗട്ടാക്കാം എന്ന നിയമം എന്തിനുവേണ്ടിയാണ് ഉണ്ടാക്കിയിട്ടുള്ളതെന്നാണ് ബ്രാഡ്മാൻ ആത്മകഥയില്‍ ചോദിക്കുന്നത്.

‘മങ്കാദിങ്’ പ്രശ്നക്കാരനോ? ബ്രാഡ്മാന്‍ പറയുന്നതിങ്ങനെ

നേരത്തെ, അശ്വിന്റെ മങ്കാദിങില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് വ്യക്തമാക്കി കൊണ്ട് ക്രിക്കറ്റ് നിയമവിദഗ്ധരുടെ സംഘമായ ‘മേരിലെബൻ ക്രിക്കറ്റ് ക്ലബ്’ രംഗത്ത് വന്നിരുന്നു. മങ്കാദിങ് അനുവദനീയമല്ലെങ്കിൽ, നോൺ സ്ട്രെെക്കർമാർ അത് മുതലെടുക്കുമെന്ന് എം.സി.സി ചൂണ്ടിക്കാട്ടി.