ധോണി ഞങ്ങളെ ഓര്മപ്പെടുത്തുന്നൊരു കാര്യമുണ്ട്; ‘വയസന് പട’ വിമര്‍ശനങ്ങള്‍ക്ക് ബ്രാവോയുടെ മറുപടി
പ്ലാന്‍ ചെയ്ത് ഞങ്ങളൊന്നും ചെയ്യുന്നില്ല. ടീം മീറ്റിങ്ങുകളും ഞങ്ങള്‍ക്കില്ല. ഒഴിക്കിന് അനുസരിച്ച് പോവുകയാണ് ഞങ്ങള്‍ ചെയ്യുന്നതെന്ന് ബ്രാവോ പറയുന്നു.

ഐ.പി.എല്ലില്‍ മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍കിങ്സ് നേരിടേണ്ടി വരുന്ന വിമര്‍ശനമാണ് വയസന് പടയെന്ന്. 30നും മേലെയാണ് ചെന്നൈ നിരയിലെ കളിക്കാരുടെ ശരാശരി പ്രായം. എന്നാല്‍ പ്രായം സംബന്ധിച്ച് തങ്ങള്‍ക്ക് തെല്ലും ആശങ്കയില്ലെന്ന് വ്യക്തമാക്കുന്നു ചെന്നൈ അംഗമായ ഡ്വെയ്ന്‍ ബ്രാവോ.
ഞങ്ങളുടെ പ്രായത്തെക്കുറിച്ച് ഞങ്ങള്‍ക്കറിയാം, ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ നിങ്ങള്‍ക്കും അത് ലഭിക്കും, ഞങ്ങള്‍ 60കാരല്ല, 32,35 വയസുള്ളവരാണ്, ഇപ്പോഴും ചെറുപ്പമാണ്, അനുഭവ സമ്പത്തുള്ളവരുടെ സംഘമാണെന്നും ബ്രാവോ പറയുന്നു.

ലോകത്തിലെ തന്നെ മികച്ച നായകന് ഞങ്ങള്‍ക്കൊപ്പമുണ്ട് എന്നതാണ് മറ്റ് ടീമുകളില്‍ നിന്നും ചെന്നൈയെ വ്യത്യസ്തമാക്കുന്നത്. ഏത് കായിക ഇനത്തിലും ഏത് കളിയിലും നിങ്ങള്‍ക്ക് പരിചയ സമ്പത്തിനെ തോല്‍പ്പിക്കാനാവില്ല, ഞങ്ങളുടെ പോരായ്മകള്‍ ഞങ്ങള്‍ക്കറിയാം. ഫാസ്റ്റസ്റ്റ് ടീം അല്ല ഞങ്ങളുടേത്, എന്നാല്‍ സ്റ്റാമാര്ട്ടെസ്റ്റ് ടീം ആണ് എന്നാണ് ധോണി തന്നെ ഞങ്ങളെ എപ്പോഴും ഓര്‍മപ്പെടുത്തുന്നതെന്നും ബ്രാവോ പറയുന്നു.
പ്ലാന്‍ ചെയ്ത് ഞങ്ങളൊന്നും ചെയ്യുന്നില്ല. ടീം മീറ്റിങ്ങുകളും ഞങ്ങള്‍ക്കില്ല. ഒഴുക്കിന് അനുസരിച്ച് പോവുകയാണ് ഞങ്ങള്‍ ചെയ്യുന്നതെന്ന് ബ്രാവോ പറയുന്നു. ഐ.പി.എല്ലിലെ ആദ്യ രണ്ട് മത്സരങ്ങളും ചെന്നൈ വിജയിച്ചിരുന്നു. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിനെയും ഡല്‍ഹി കാപ്പിറ്റലിനേയുമാണ് ചെന്നൈ തോല്പിച്ചത്. രാജസ്ഥാന് റോയല്‍സുമായാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയുടെ അടുത്ത മത്സരം