LiveTV

Live

Cricket

‘ഐ.പി.എല്ലില്‍ മങ്കാദിങ് വേണ്ടെന്ന് തീരുമാനിച്ചിരുന്നു’

കൊൽക്കത്തയിൽ വെച്ച് ചേർന്ന മീറ്റിംഗിലായിരുന്നു തീരുമാനമെടുത്തിരുന്നതെന്നും രാജീവ് ശുക്ല പറഞ്ഞു

‘ഐ.പി.എല്ലില്‍ മങ്കാദിങ് വേണ്ടെന്ന് തീരുമാനിച്ചിരുന്നു’

മങ്കാദിങ് റൺഔട്ട് വിവാദത്തിലൂടെ കുപ്രസിദ്ധമായ ഐ.പി.എല്ലിലെ പഞ്ചാബ് രാജസ്ഥാൻ മത്സരത്തിൽ നിലപാട് വ്യക്തമാക്കി ഐ.പി.എൽ ചെയർമാൻ. ഐ.പി.എൽ ടീമുകളുടെ പ്രമുഖ താരങ്ങള്‍ പങ്കെടുത്ത യോഗത്തിൽ വെച്ച് മങ്കാദിങ് റണ്ണൗട്ടിനെ കുറിച്ച് ചർച്ച ചെയ്തിരുന്നതായാണ് ചെയർമാൻ രാജീവ് ശുക്ല പറഞ്ഞത്.

കോഹ്‍ലിയും ധോണിയും ഉൾപ്പടെയുള്ള പ്രമുഖ‍ ടീം ഐക്കണുകൾ പങ്കെടുത്ത കൂടിക്കാഴ്ച്ചയിൽ മങ്കാദിനെതിരെ തീരുമാനമെടുത്തിരുന്നതായി രാജീവ് ശുക്ല ട്വിറ്ററിൽ പറഞ്ഞു. എന്നാൽ ഇതേ കുറിച്ച് കൂടുതൽ വിവരങ്ങൾ ശുക്ല വ്യക്തമാക്കിയില്ല.

നോൺസ്ട്രെെക്കിംഗ് എൻഡിലുള്ള ബാറ്റ്സമാൻ ക്രീസിന് പുറത്തേക്ക് വന്നാൽ റണൗട്ടാക്കാൻ പറ്റില്ലെന്ന തീരുമാനം എടുത്തിരുന്നതായാണ് രാജീവ് ശുക്ല പറഞ്ഞത്. ഏതോ ഒരു ഐ.പി.എൽ എഡീഷനിൽ കൊൽക്കത്തയിൽ വെച്ച് ചേർന്ന മീറ്റിംഗിലായിരുന്നു തീരുമാനമെടുത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനെതിരായ മത്സരത്തിൽ ഓപ്പണർ ജോസ് ബട്ട്ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയ പഞ്ചാബ് നായകൻ അശ്വിന്റെ നടപടി വലിയ വിമർശനമാണ് ഉയർത്തിയത്.