LiveTV

Live

Cricket

അശ്വിനെ മനപ്പൂര്‍വം ഒഴിവാക്കിയോ ബട്ട്‌ലര്‍; വീഡിയോ ചര്‍ച്ചയാകുന്നു 

മത്സര ശേഷം എല്ലാവരും പരസ്പരം കൈകൊടുത്തപ്പോള്‍ ബട്ട്‌ലര്‍, അശ്വിനെ ഒഴിവാക്കിയോ എന്നാണ് ചര്‍ച്ച. മത്സര ശേഷമുള്ള വീഡിയോ ആണ് ഇങ്ങനെയൊരു ചര്‍ച്ചക്ക് കാരണം.

അശ്വിനെ മനപ്പൂര്‍വം ഒഴിവാക്കിയോ ബട്ട്‌ലര്‍; വീഡിയോ ചര്‍ച്ചയാകുന്നു 

മങ്കാദിങ് റണ്‍ഔട്ടില്‍ ചുറ്റിത്തിരിയുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കൂടിയായ രവിചന്ദ്ര അശ്വിന്‍, മങ്കാദിങിലൂടെ വീഴ്ത്തിയ വിക്കറ്റാണ് ഏവരെയും അമ്പരപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും. രാജസ്ഥാന്റെ ഓപ്പണര്‍ ജോസ് ബട്ട്‌ലറാണ് അശ്വിന്റെ മങ്കാദിങ് വിക്കറ്റിലൂടെ പുറത്തായത്.

ഇതില്‍ ദേഷ്യം പ്രകടിപ്പിച്ചാണ് ബട്ട്‌ലര്‍ കളം വിട്ടത് തന്നെ. എന്നാല്‍ ബട്ട്‌ലറുടെ ദേഷ്യം അവിടം കൊണ്ട് തീര്‍ന്നില്ല. മത്സര ശേഷം എല്ലാവരും പരസ്പരം കൈകൊടുത്തപ്പോള്‍ ബട്ട്‌ലര്‍, അശ്വിനെ ഒഴിവാക്കിയോ എന്നാണ് ചര്‍ച്ച. മത്സര ശേഷമുള്ള വീഡിയോ ആണ് ഇങ്ങനെയൊരു ചര്‍ച്ചക്ക് കാരണം. ബട്ട്ലര്‍, കൈകൊടുത്തോ എന്ന് വ്യക്തമല്ലെങ്കിലും ബട്ട്‌ലര്‍ക്ക് പിന്നിലുള്ള രാജസ്ഥാന്‍ ടീം പരിശീലകന് കൈകൊടുത്ത ശേഷം അശ്വിന്‍ തിരിഞ്ഞുനോക്കുന്നുണ്ട്.

ബട്ട്‌ലര്‍ കൈകൊടുത്തില്ലെന്നും അതിനാലാണ് അശ്വിന്‍ തിരിഞ്ഞുനോക്കിയതെന്നുമാണ് വിലയിരുത്തുന്നത്. മത്സരത്തില്‍ 14 റണ്‍സിനായിരുന്നു പഞ്ചാബിന്റെ ജയം. 43 പന്തില്‍ നിന്ന് പത്ത് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ 69 റണ്‍സാണ് ബട്ട്‌ലര്‍ നേടിയത്. എന്നാല്‍ ‘വിവാദ സംഭവത്തില്‍’ രവിചന്ദ്ര അശ്വിന്‍ തന്നെ വിശദീകരണം നല്‍കിയിരുന്നു. കരുതിക്കൂട്ടിയായിരുന്നില്ല ആ വിക്കറ്റെടുത്തതെന്നാണ് അശ്വിന്‍ പറയുന്നത്.

പന്തെറിയുന്നതിന് മുമ്പെ ബട്ട്‌ലര്‍ ക്രീസ് വിട്ടിരുന്നു, അദ്ദേഹം അക്കാര്യം ശ്രദ്ധിക്കുന്നുപോലുമില്ലായിരുന്നു, ക്രിക്കറ്റിന്റെ നിയമത്തിനുള്ളിലുള്ള പ്രവൃത്തിയാണിതെന്നും അതിനെ മറ്റു തലങ്ങളിലേക്ക് കൊണ്ടുപോകുന്നത് ശരിയല്ലെന്നും അശ്വിന്‍ പറഞ്ഞിരുന്നു. മത്സര ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അശ്വിന്‍ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചത്. അതേസമയം അശ്വിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് ഷെയിന്‍ വോണ്‍ രംഗത്ത് എത്തി.

അതെല്ലാം ക്രിക്കറ്റ് നിയമത്തിലുള്ളത്; മങ്കാദിങ് വിവാദത്തില്‍ വിശദീകരണവുമായി അശ്വിന്‍ 
Also Read

അതെല്ലാം ക്രിക്കറ്റ് നിയമത്തിലുള്ളത്; മങ്കാദിങ് വിവാദത്തില്‍ വിശദീകരണവുമായി അശ്വിന്‍