LiveTV

Live

Cricket

തോറ്റ് കൊടുക്കാതെ ധോണി പട; ചെന്നെെക്ക് 6 വിക്കറ്റ് ജയം

നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ചെന്നെെ ലക്ഷ്യം കാണുകയായിരുന്നു

തോറ്റ് കൊടുക്കാതെ ധോണി പട; ചെന്നെെക്ക് 6 വിക്കറ്റ് ജയം

ഐ.പി.എല്ലിലെ അഞ്ചാം മത്സരത്തിൽ ഡെൽഹി ക്യാപിറ്റൽസിനെതിരെ ചെന്നെെ സൂപ്പർ കിംസിന് ആറ് വിക്കറ്റിന്റെ തകർപ്പൻ ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡല്‍ഹി ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തപ്പോൾ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ചെന്നെെ ലക്ഷ്യം കാണുകയായിരുന്നു.

തോറ്റ് കൊടുക്കാതെ ധോണി പട; ചെന്നെെക്ക് 6 വിക്കറ്റ് ജയം

ചെന്നെെക്ക് വേണ്ടി ഷെയ്ൻ വാട്സൻ 44 റൺസും സുരേഷ് റെയ്ന 30 റൺസുമെടുത്തു. അഞ്ച് റൺസ് മാത്രമെടുത്ത് അമ്പാട്ടി റായി‍ഡു പുറത്തായി. എന്നാല്‍, ഭേദപ്പെട്ട ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നെെയിയെ 32 റൺസെടുത്ത ധോണിയും ബ്രാവോയും (4) ചേർന്ന് വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. ഡെൽഹിക്കായി അമിത് മിശ്ര രണ്ട് വിക്കറ്റ് എടുത്തു. കസിഗോ റബാദയും ഇഷാന്ത് ശർമ്മയും ഓരോ വിക്കറ്റ് വീതവുമെടുത്തു.

തോറ്റ് കൊടുക്കാതെ ധോണി പട; ചെന്നെെക്ക് 6 വിക്കറ്റ് ജയം

നേരത്തെ, ശിഖർ ധവാനും (47 പന്തിൽ നിന്നും 51) പൃഥ്വി ഷായും (16 പന്തിൽ നിന്നും 24) സൂക്ഷ്മതയോടെയാണ് ഡൽഹിക്കായി കളി ഓപ്പണ്‍ ചെയ്തത്. ശ്രേയസ് അയ്യർ 18ഉം ഋഷഭ് പന്ത് 25 റൺസുമെടുത്ത് മടങ്ങി. അക്സർ പട്ടേൽ 9ഉം രാഹുൽ തെവാതിയ 11 റൺസെടുത്ത് പുറത്താകാതെ നിന്നു.

ചെന്നെെക്കായി ബ്രാവോ മൂന്നും ഇമ്രാൻ താഹിർ, രവീന്ദ്ര ജദേജ, ദീപക് ചഹർ എന്നിവർ ഓരോ വിക്കറ്റ് വീതവുമെടുത്തു. ഇതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലും ആധികാരിക ജയം കൊയ്ത ചെന്നെെ ഐ.പി.എല്ലിലെ തങ്ങളുടെ ജെെത്ര യാത്ര തുടരുകയായി.