LiveTV

Live

Cricket

ഐ.പി.എൽ വേദിയിലും മുഴങ്ങി ‘ചൗക്കീദാർ ചോർ ഹെ’; വീഡിയോ വെെറൽ

മത്സരത്തിനിടെ കാണികൾ ഗാലറിയിലിരുന്ന് വിഖ്യാതമായ ‘ചൗക്കിദാർ ചോർ ഹേ’ മുഴക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്

ഐ.പി.എൽ വേദിയിലും മുഴങ്ങി ‘ചൗക്കീദാർ ചോർ ഹെ’; വീഡിയോ വെെറൽ

‘ഒന്നും രാഷ്ട്രീയത്തിന് പുറത്തല്ല’ എന്നാണ് രാജ്യതന്ത്രത്തിലെ പൊതുമതം. എന്നാൽ കഴിഞ്ഞ ദിവസത്തെ കിംഗ്സ് ഇലവൻ പഞ്ചാബ്-രാജസ്ഥാൻ റോയൽസ് ഐ.പി.എൽ മത്സരത്തിനിടെ, രാഷ്ട്രീയം കടന്ന് വന്നതോടെ ഇത് സത്യമായി പുലരുകയുണ്ടായി. ജയ്പൂരിൽ വെച്ച് നടന്ന മത്സരത്തിൽ ആഥിതേയരായ പഞ്ചാബ് 14 റൺസിനാണ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്.

കുപ്രസിദ്ധമായ ‘മങ്കാദിങ്’ റൺഓട്ടിലൂടെ ചർച്ച ചെയ്യപ്പെട്ട മത്സരത്തിന്റെ മറ്റൊരു വീഡിയോ ആണ് ഇപ്പോൾ വെെറലായിരിക്കുന്നത്. മത്സരത്തിനിടെ കാണികൾ ഗാലറിയിലിരുന്ന് വിഖ്യാതമായ ‘ചൗക്കിദാർ ചോർ ഹേ’ മുഴക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കിംഗ്സ് ഇലവന്റെ ബാറ്റിംഗ് അവസാനിക്കാനിരിക്കെ, 19ാം ഓവറിലായിരുന്നു ഒരു വിഭാഗം കാണികൾ നിലവിലെ പ്രതിപക്ഷത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് വാചകം ഏറ്റെടുത്തത്. സംഗതി വെെറലായതോടെ മോദി വിരുദ്ധ ക്യാമ്പും വീഡിയോ ഏറ്റെടുത്തു.

പൊതുതെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാതലത്തിൽ മോദിയുൾപ്പെടുന്ന കേന്ദ്രസർക്കാറിനെതിരെ പ്രതിപക്ഷം ഉയർത്തിയ മുദ്രാവാക്യമായിരുന്നു ‘ചൗക്കിദാർ ചോർ ഹെ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ
ഗാന്ധി തുടക്കം കുറിച്ച ഈ വാചകം പക്ഷേ, എല്ലാ പ്രതിപക്ഷ പാർട്ടികളും, ശിവസേനയുൾപ്പടെയുള്ള കക്ഷികളും ഏറ്റുപിടിക്കുകയായിരുന്നു.