LiveTV

Live

Cricket

വിരമിക്കലിനെ കുറിച്ച് തുറന്നുപറഞ്ഞ് യുവരാജ് സിങ്

താരലേലത്തില്‍ എല്ലാവരാലും തഴയപ്പെട്ട് മുംബൈയിലെത്തിയ യുവരാജ്, മുന്‍നിരക്കാര്‍ തകര്‍ന്നടിഞ്ഞ കളിയിലാണ് വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചത്. 

വിരമിക്കലിനെ കുറിച്ച് തുറന്നുപറഞ്ഞ് യുവരാജ് സിങ്

ഇന്ത്യന്‍ ടീമില്‍ നിന്ന് യുവരാജ് സിങ് എന്ന വെടിക്കെട്ട് താരം പുറത്തുപോയിട്ട് കാലങ്ങളായി. ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ലെന്ന് ആരാധകരടക്കം എഴുതിത്തള്ളിയ യുവരാജ് പക്ഷേ ഐ.പി.എല്ലില്‍ വീണ്ടും വിസ്‍മയിപ്പിക്കുകയാണ്. താരലേലത്തില്‍ എല്ലാവരാലും തഴയപ്പെട്ട് മുംബൈയിലെത്തിയ യുവരാജ്, മുന്‍നിരക്കാര്‍ തകര്‍ന്നടിഞ്ഞ കളിയിലാണ് വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചത്.

മുംബൈ ജഴ്സിയിലെ കന്നി ഐ.പി.എൽ മത്സരത്തിൽത്തന്നെ അർധസെഞ്ച്വറി നേടിയ യുവി, 35 പന്തിൽ നിന്ന് അഞ്ചു ബൗണ്ടറിയുടെയും മൂന്നു സിക്സറിന്റെയും അകമ്പടിയോടെ 53 റൺസാണ് അടിച്ചുകൂട്ടിയത്. എന്നാല്‍ യുവിയുടെ ഈ ഒറ്റയാള്‍ പോരാട്ടത്തിന് ഡല്‍ഹിയുടെ പോരാട്ടവീര്യത്തെ മറികടക്കാനായില്ല. മത്സരശേഷം യുവരാജിന്റെ പ്രതികരണമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. വിരമിക്കലിനെ കുറിച്ചുള്ള ചോദ്യത്തിന്, ഇക്കാര്യം താന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി സംസാരിച്ചിരുന്നുവെന്നും സമയമാകുമ്പോള്‍ താന്‍ കളി നിര്‍ത്തുമെന്നുമായിരുന്നു യുവിയുടെ മറുപടി.

സച്ചിനും സമാന സാഹചര്യങ്ങളിലൂടെ കടന്നുപോയ താരമാണ്. സച്ചിനുമായി സംസാരിച്ചപ്പോള്‍ കാര്യങ്ങള്‍ കൂടിച്ചുകൂടി തനിക്ക് എളുപ്പമായെന്നും യുവി പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രകടനമികവില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചിട്ടുണ്ട്. താന്‍ ക്രിക്കറ്റ് ആസ്വദിക്കുന്നത് കൊണ്ടാണ് കളിക്കാന്‍ തുടങ്ങിയത്. അതങ്ങനെ തന്നെയായിരിക്കും. എന്ന് വരെ തനിക്ക് കളി ആസ്വദിക്കാന്‍ കഴിയുമോ അന്ന് വരെ താന്‍ ക്രിക്കറ്റ് കളത്തിലുണ്ടാകുമെന്നും യുവി വ്യക്തമാക്കി.