LiveTV

Live

Cricket

ലോകകപ്പ്; ഇന്ത്യന്‍ നിരയില്‍ ദൗർബല്യങ്ങളുണ്ടെന്ന് മഞ്ജരേക്കര്‍

‘ലോകകപ്പിന് മുമ്പായി ഇന്ത്യക്ക് ഒരു ഏകദിന പരമ്പര കൂടി വേണമായിരുന്നു’

ലോകകപ്പ്; ഇന്ത്യന്‍ നിരയില്‍ ദൗർബല്യങ്ങളുണ്ടെന്ന് മഞ്ജരേക്കര്‍

ലോകകപ്പ് മത്സരങ്ങൾക്ക് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ, ഏവരും പ്രതീക്ഷയോടെയാണ് ഇന്ത്യൻ ടീമിനെ നോക്കിക്കാണുന്നത്. കപ്പ് പ്രതീക്ഷിച്ച് ഇംഗ്ലണ്ടിലേക്ക് തിരിക്കുന്ന ഇന്ത്യയുടെ പ്രധാന ദൗർബല്യം സ്ഥിരതയില്ലാത്ത മധ്യനിരയാണെന്നാണ് മുൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ പറയുന്നത്.

പരിചയസമ്പന്നരായ രോഹിത്ത് ശർമ്മയും ശിഖർ ധവാനും ഓപ്പണ‍ർമാരായി ടീമിനുണ്ട്. മികച്ച ഫോമിലുള്ള നായകൻ വിരാട് കോഹ്‍ലി വൺഡൗണായി ഇറങ്ങാനുള്ളപ്പോൾ‌ ഇന്ത്യക്ക് പേടിക്കാനില്ല. എന്നാൽ രണ്ടാം വിക്കറ്റ് വീഴുന്നത് മുതൽ ഇന്ത്യൻ നിര ദുർബലമായി പോകുന്നതായി മഞ്ജരേക്കർ പറയുന്നു.

അജിൻക്യ രഹാനെ, മനീഷ് പാണ്ഡെ, ലോകേഷ് രാഹുൽ, ദിനേശ് കാർത്തിക് എന്നിവരെയെല്ലാം നാലാം നമ്പറിലേക്ക് ഇന്ത്യ പരീക്ഷിച്ചിരുന്നു. ഇതിലേക്ക് ഏറ്റവും യോഗ്യതയുള്ളതായി തോന്നിയിട്ടുള്ളത് അമ്പാട്ടി റായിഡുവാണെന്ന് ചൂണ്ടിക്കാണിച്ച മഞ്ജരേക്കർ, പക്ഷെ ഒടുവിലായി കളിച്ച മത്സരങ്ങളി‍ൽ പരാജയമായിരുന്നു എന്നും പറഞ്ഞു. ആസ്ത്രേലിയക്കെതിരായ ആദ്യ മൂന്ന് മത്സരങ്ങളിൽ 13, 18, 2 എന്നിങ്ങനെയായിരുന്നു റായിഡുവിന്റെ സ്കോർ. ആസ്ത്രേലിയക്കെതിരായ പരമ്പരയിൽ 3-2ന് ഇന്ത്യ പരാജയപ്പെടുകയും ചെയ്തു.

ലോകകപ്പിന് മുന്നായി ഇന്ത്യക്ക് ഒരു ഏകദിന പരമ്പര കൂടി വേണമായിരുന്നു എന്നാണ് സഞ്ജയ് മഞ്ജരേക്കർ പറയുന്നത്. മധ്യനിലയിലെ വിടവ് നികത്താൻ ടീമിലുള്ള താരങ്ങൾക്ക് ആവശ്യത്തിനുള്ള സമയം നൽകിയില്ല എന്നും അദ്ദേഹം പറഞ്ഞു.