LiveTV

Live

Cricket

ധോണിയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി റിഷഭ് പന്ത്

ഐ.പി.എല്ലിൽ മുംബെെക്കെതിരെ വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ച പന്ത്, 27 പന്തിൽ നിന്നും 78 റൺസാണ് അടിച്ച് കൂട്ടിയത്

ധോണിയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി റിഷഭ് പന്ത്

ഇന്ത്യൻ വിക്കറ്റ് കീപ്പറായത് കൊണ്ട് റിഷഭ് പന്തിനെ പലരും താരതമ്യം ചെയ്യുന്നത് സാക്ഷാൽ മഹേന്ദ്രസിംഗ് ധോണിയുമായിട്ടായിരുന്നു. രാജ്യാന്തര മത്സരങ്ങളിൽ കളിച്ച് തുടങ്ങിയിട്ട് മാത്രമുള്ള റിഷഭിനെ ധോണിയുമായി ചേർത്ത് വിലയിരുത്തരുത് എന്ന് ഒരു കൂട്ടർ വാദിക്കുന്നതിനിടെ, ഇതാ ധോണിയുടെ ഒരു റെക്കോർഡ് പഴങ്കഥയാക്കിയിരിക്കുകയാണ് പന്ത്.

ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി മുംബെെക്കെതിരെ വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ച പന്ത്, 27 പന്തിൽ നിന്നും 78 റൺസാണ് അടിച്ച് കൂട്ടിയത്. കേവലം 18 പന്തിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ റിഷഭ്, 20 പന്തിൽ 50 കടന്ന ധോണിയുടെ റെക്കോർഡ് മറികടക്കുകയായിരുന്നു. പന്തിന്റെയും കോളിൻ ഇൻഗ്രാമിന്റെയും (47) ശിഖർ ധവാന്റെയും (43) കരുത്തിൽ 213 റൺസായിരുന്നു ഡൽഹി അടിച്ച് കൂട്ടിയത്.

ഐ.പി.എല്ലിലെ ഏറ്റവും വേഗമേറിയ അര്‍ദ്ധ സെഞ്ച്വറി കെ.എല്‍ രാഹുലിന്റെ പേരിലാണ്. 14 പന്തില്‍ 50 കടന്ന രാഹുലും, 15 പന്തില്‍ ഹാഫ് സെഞ്ച്വറി തികച്ച സുനില്‍ നരെയിനും യൂസഫ് പത്താനുമാണ് ഐ.പി.എല്ലിലെ വേഗമേറിയ അര്‍ദ്ധ സെഞ്ച്വറിക്കാര്‍.