LiveTV

Live

Cricket

ഐ.പി.എല്ലില്‍ പഞ്ചാബ് രാജസ്ഥാന്‍ പോരാട്ടം; ഗെയ്ലും സ്മിത്തും ഇന്നിറങ്ങും

മലയാളി താരം എസ് മിഥുന്‍ രാജസ്ഥാൻ റോയല്‍സിനായി ഇന്ന് കളിക്കാനിറങ്ങും

ഐ.പി.എല്ലില്‍  പഞ്ചാബ് രാജസ്ഥാന്‍ പോരാട്ടം; ഗെയ്ലും സ്മിത്തും ഇന്നിറങ്ങും

ഐ.പി.എല്‍ നാലാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കിങ്സ് ഇലവന്‍ പഞ്ചാബിനെ നേരിടും. രാത്രി എട്ടിന് രാജസ്ഥാന്റെ ഹോം ഗ്രൌണ്ടായ ജെയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് മത്സരം.

രാജസ്ഥാനെ അജിങ്ക്യ രഹാനെയും പഞ്ചാബിനെ ആര്‍ അശ്വിനുമാണ് നയിക്കുന്നത്. ഒരു വര്‍ഷത്തെ വിലക്കിന് ശേഷം ഒസീസ് താരം സ്റ്റീവ് സ്മിത്ത് ഇന്ന് രാജസ്ഥാന്‍ നിരയില്‍ ഇറങ്ങുമ്പോള്‍ പഞ്ചാബിനായി വെസ്റ്റിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സമാന്‍ ക്രിസ് ഗെയ്‍ലും കളത്തിലിറങ്ങും. മലയാളി താരം എസ് മിഥുന്‍ രാജസ്ഥാൻ റോയല്‍സിനായി ഇന്ന് കളിക്കാനിറങ്ങും.