LiveTV

Live

Cricket

മുകേഷ് അംബാനിയുടെ വാഹനശേഖരം കണ്ട മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍

ടീം ഉടമയുടെ വീട്ടിലേക്ക് താരങ്ങള്‍ എത്തിയത് വെറുമൊരു സന്ദര്‍ശനത്തിന് മാത്രം ആയിരുന്നില്ല. 

മുകേഷ് അംബാനിയുടെ വാഹനശേഖരം കണ്ട മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍

കഴിഞ്ഞദിവസം മുംബൈ ഇന്ത്യന്‍സ് ടീം അംഗങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍മാരില്‍ ഒരാളായ മുകേഷ് അംബാനിയുടെ വീട്ടിലെത്തി. മുംബൈയിലെ അംബാനിയുടെ കൊട്ടാരമായ ആന്റിലിയയിലാണ് താരങ്ങള്‍ സന്ദര്‍ശനം നടത്തിയത്.

ടീം ഉടമയുടെ വീട്ടിലേക്ക് താരങ്ങള്‍ എത്തിയത് വെറുമൊരു സന്ദര്‍ശനത്തിന് മാത്രം ആയിരുന്നില്ല. ലോകത്തിലെ തന്നെ ഏറ്റവും വില പിടിച്ച വാഹനങ്ങളെല്ലാം ഒരു പാര്‍ക്കിങ് ഏരിയയില്‍ ഒരുമിച്ച് കാണുക എന്ന ഭാഗ്യം തേടിയായിരുന്നു മുംബൈ താരങ്ങളുടെ ഈ യാത്ര. ബെന്റ്‍ലി ബെന്റഗൈ, ബെന്‍സ് ഇ ക്ലാസ്, ബെന്‍സ് ജി 63 എ.എം.ജി, റേഞ്ച് റോവര്‍, റോള്‍സ് റോയ്സ് ഫാന്റം, പോര്‍ഷെ കയിന്‍, ബി.എം.ഡബ്ല്യു ഐ8, ഫെറാറി, ലംബോര്‍ഗിനി എന്നിങ്ങനെയുള്ള വാഹനലോകത്തെ സൂപ്പര്‍താരങ്ങളെല്ലാമാണ് ആന്റിലിയയിലെ പാര്‍ക്കിങ് ഏരിയയില്‍ വിശ്രമിക്കുന്നത്.

മുകേഷ് അംബാനിയുടെ വാഹനശേഖരം കണ്ട മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍

ഇവരെയെല്ലാം ഒരുമിച്ച് കണ്ട മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിച്ച് നില്‍ക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.