LiveTV

Live

Cricket

രാജസ്ഥാനെ എറിഞ്ഞ് വീഴ്ത്തി പഞ്ചാബ്

ക്രിസ് ഗെയ്ലി‍ന്റെ തകർപ്പൻ ബാറ്റിങ്ങാണ് കിങ്സ് ഇലവന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്

രാജസ്ഥാനെ എറിഞ്ഞ് വീഴ്ത്തി പഞ്ചാബ്

ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ എറിഞ്ഞ് വീഴ്ത്തി കിംഗ്സ് ഇലവന്‍ പഞ്ചാബ്. പഞ്ചാബ് ഉയർത്തിയ 185 റൺസിന്റെ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ റോയൽസിന് നിശ്ചിത ഓവറില്‍ 170 റൺസെടുക്കാനെ സാധിച്ചുള്ളു.

ടോസ് നഷ്ടമായി ബാറ്റിംഗ് തുടങ്ങിയ പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. ക്രിസ് ഗെയ്ലി‍ന്റെ തകർപ്പൻ ബാറ്റിങ്ങാണ് രാജസ്ഥാൻ റോയൽസിനെതിരെ കിങ്സ് ഇലവന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും പൊടുന്നനെ വിക്കറ്റുകൾ കൊഴി‍ഞ്ഞ് പോയത് തിരിച്ചടിയാവുകയായിരുന്നു. ജോസ് ബറ്റ്ലറും (69) സഞ്ജു സാംസണും (30) നായകൻ അജിൻക്യ രഹാനെയും (27) സ്റ്റീവ് സ്മിത്തും (20) പൊരുതിയെങ്കിലും, ടീമിലെ മറ്റുള്ളവര്‍ക്കാര്‍ക്കും തന്നെ രണ്ടക്കം കടക്കാനായില്ല. പഞ്ചാബിനായി സാം ക്യുറൻ, മുജീബുറഹ്മാൻ, അങ്കിത് രജപുത് എന്നിവർ രണ്ടും, അശ്വിൻ ഒരു വിക്കറ്റുമെടുത്തു.

പതർച്ചയോടെ തുടങ്ങിയ പഞ്ചാബിന് ബാറ്റിംഗ് തുടങ്ങി നാലാമത്തെ പന്തിൽ തന്നെ ലോകേഷ് രാഹുലിനെ (4) നഷ്ടമായി. മായങ്ക് അഗർവാൾ 22 ഉം നിക്കോളാസ് പൂരൻ 12 റൺസെടുത്തപ്പോൾ, 5 റൺസുമായി മാൻദീപ് സ്റ്റോക്സ് പുറത്താകാതെ നിന്നു. രാജസ്ഥന്‍ നിരയില്‍ ബെൻ സ്റ്റോക്സ് രണ്ടും ധവാൽ കുൽക്കർണി, കൃഷ്ണാപ്പ ഗൗതം എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.