LiveTV

Live

Cricket

തകര്‍ത്തടിച്ച് ഗെയ്ല്‍; രാജസ്ഥാന് ലക്ഷ്യം 185

തകര്‍ത്തടിച്ച് ഗെയ്ല്‍; രാജസ്ഥാന് ലക്ഷ്യം 185

ക്രിസ് ഗെയ്ലി‍ന്റെ തകർപ്പൻ ബാറ്റിങ്ങിൽ രാജസ്ഥാൻ റോയൽസിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് ഭേദപ്പെട്ട സ്കോർ. നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 184 റൺസെടുത്തു. ടോസ് നഷ്ടമായി ബാറ്റിംഗ് തുടങ്ങിയ പഞ്ചാബിന്റേത് മോശം തുടക്കമായിരുന്നു.

47 പന്തിൽ നിന്നും നാല് സിക്സറുകളും എട്ട് ബൗണ്ടറിയും സഹിതം 79 റൺസ് അടിച്ചുകൂട്ടിയ ഗെയിലിന്റെ ഇന്നിങ്സാണ് പഞ്ചാബിന് തുണയായത്. 29 പന്തിൽ നിന്നും 46 റൺസെടുത്ത സർഫറാസ് ഖാൻ
ഗെയിലിന് മികച്ച പിന്തുണ നൽകി.

കളി തുടങ്ങി നാലാമത്തെ പന്തിൽ തന്നെ പഞ്ചാബിന് ലോകേഷ് രാഹുലിനെ (4) നഷ്ടമായി. മായങ്ക് അഗർവാൾ 22 ഉം നിക്കോളാസ് പൂരൻ 12 റൺസെടുത്തപ്പോൾ, മാൻദീപ് സിംഗ് 5 റൺസുമായി പുറത്താകാതെ നിന്നു. രാജസ്ഥനായി ബെൻ സ്റ്റോക്സ് രണ്ടും ധവാൽ കുൽക്കർണി, കൃഷ്ണാപ്പ ഗൗതം എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.