LiveTV

Live

Cricket

‘പന്ത് ഓണ്‍ ഫയര്‍’ ഡല്‍ഹിക്ക് തീ പാറുന്ന ജയം

ക്രുണാല്‍ പാണ്ഡ്യ നല്ല രീതിയില്‍ തുടങ്ങിയെങ്കിലും പാതി വഴിയില്‍ മടങ്ങണ്ടിവന്നു

‘പന്ത് ഓണ്‍ ഫയര്‍’ ഡല്‍ഹിക്ക് തീ പാറുന്ന ജയം

വാങ്കടെ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ ഇന്നിംഗ്സ് 19.2 ഓവറില്‍ 176 റണ്‍സില്‍ അവസാനിച്ചു. യുവരാജ് സിങ് നേടിയ അര്‍‌ദ്ധ സെഞ്ച്വറി മാത്രമാണ് മുംബൈക്ക് ആശ്വസിക്കാനുള്ളത്. തിരിച്ചുവരവ് ഗംഭീകരമാക്കി യുവി 53 റണ്‍സെടുത്തു. ക്രുണാല്‍ പാണ്ഡ്യ നല്ല രീതിയില്‍ തുടങ്ങിയെങ്കിലും പാതി വഴിയില്‍ മടങ്ങണ്ടിവന്നു.

നേരത്തെ 27 പന്തില്‍ 78 റണ്‍സെടുത്ത ഋഷഭ് പന്തിന്റെ ഇന്നിങ്സാണ് ഡല്‍ഹിക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെ നേരിടും.