LiveTV

Live

Cricket

ഐ.പി.എല്‍ സംപ്രേഷണം നിഷേധിച്ചതിനാല്‍ സോഷ്യല്‍ മീഡിയ അവസരങ്ങള്‍  തേടുകയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ആരാധകര്‍

ഐ.പി.എല്‍ സംപ്രേഷണം നിഷേധിച്ചതിനാല്‍ സോഷ്യല്‍ മീഡിയ അവസരങ്ങള്‍  തേടുകയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ആരാധകര്‍

ഐ.പി.എൽ കാണാനുള്ള അവസരം നിഷേധിക്കപ്പെട്ടതോടെ സോഷ്യൽ മീഡിയ അവസരങ്ങൾ ഉപയോഗപ്പെടുത്തികൊണ്ടിരിക്കുകയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ആരാധകർ. ഗവൺമെന്റ് രാജ്യത്ത് ഐ.പി.എൽ കാണാനുള്ള അവസരം നിഷേധിച്ചിരിക്കുകയാണ്. ഇന്ത്യയിൽ പി.എസ്.എൽ കാണാനുള്ള അവസരം കുറച്ച് മുന്നെ ഇന്ത്യൻ കമ്പനികൾ നിഷേധിച്ചിരുന്നു.

2008ന് ശേഷം പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളെ ഐ.പി.എല്ലിൽ ക്ഷണിക്കാൻ അനുവദിച്ചിട്ടില്ല. എന്നാലും പാക്കിസ്ഥാനില്‍ മികച്ച രീതിയില്‍ കാണുന്ന മത്സരമാണ് ഐ.പി.എൽ. പാക്കിസ്ഥാനിലെ സ്വകാര്യ ചാനലിലൂടെയും ഇന്ത്യൻ സ്പോർട്സ് ചാനലിലൂടെയുമാണ് കണ്ടുകൊണ്ടിരുന്നത്.

എന്നാൽ പുൽവാമ അക്രമത്തിന് ശേഷം വഷളായ ഇന്ത്യ പാക്ക് ബന്ധത്തിന്റെ ഭാഗമായി പാക്കിസ്ഥാൻ ഗവൺമെന്റ് ഇന്ത്യയുടെ വർത്തമാനങ്ങളും സിനിമയുമെല്ലാം നിരോധിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഐ.പി.എല്ലും നിരോധിച്ചിരിക്കുന്നത്. പാക്കിസ്ഥാൻ മന്ത്രി ഫവാദ് അഹ്മദ് ചൗദരി ഈ അടുത്താണ് ഐ.പി.എൽ രാജ്യത്ത് സംപ്രേഷണം ചെയ്യില്ലെന്ന് പ്രഖ്യാപിച്ചത്.

ഇന്ത്യ പി.എസ്.എല്ലിന്റെ സ്പ്രേഷണം അവസാനിപ്പിച്ചത് പോലെ പാക്കിസ്ഥാനും ചെയ്യുന്നത് ശരിയായ തീരുമാനമാണോ എന്നറിയില്ലെന്ന് മുൻ ടെസ്റ്റ് താരം പ്രതികരിച്ചു.