LiveTV

Live

Cricket

മുന്നറിയിപ്പുമായി പഞ്ചാബ്; ഇത് പഴയ ഗെയില്‍ തന്നെ.. 

ഇംഗ്ലണ്ടിനെതിരെ സ്വന്തം നാട്ടില്‍ തട്ടുതകര്‍പ്പന്‍ ഇന്നിങ്‌സുകളുമായി ക്രിക്കറ്റ് ലോകത്തേക്ക് ഒരിക്കല്‍ കൂടി വരവറിയിച്ചിരിക്കുകയാണ് ഗെയില്‍.

മുന്നറിയിപ്പുമായി പഞ്ചാബ്; ഇത് പഴയ ഗെയില്‍ തന്നെ.. 

ഈ വര്‍ഷത്തെ ഐ.പി.എല്ലില്‍ വിന്‍ഡീസ് വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയിലിനെ നിലനിര്‍ത്തിയപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് അധികമൊന്നും പ്രതീക്ഷിച്ച് കാണില്ല. ഒത്താലൊത്ത്, അല്ലെങ്കില്‍ പുറത്ത് എന്ന നിലയിലായിരുന്നു അവരുടെ തെരഞ്ഞെടുപ്പ്. മറ്റൊന്നുമല്ല, സ്ഥിരതയില്ലാത്ത പ്രകടനമായിരുന്നു താരത്തിന്‍റേത്.

എന്നാല്‍ ഇംഗ്ലണ്ടിനെതിരെ സ്വന്തം നാട്ടില്‍ തട്ടുതകര്‍പ്പന്‍ ഇന്നിങ്‌സുകളുമായി ക്രിക്കറ്റ് ലോകത്തേക്ക് ഒരിക്കല്‍ കൂടി വരവറിയിച്ചിരിക്കുകയാണ് ഗെയില്‍. ഒരു പിടി റെക്കോര്‍ഡും സ്വന്തമാക്കിയാണ് ഗെയില്‍ ഐപിഎല്ലിനെത്തുന്നത്. അതിനാല്‍ തന്നെ പഞ്ചാബും സന്തോഷത്തിലാണ്. ദേശീയ ടീമിലെ പ്രകടനം പഞ്ചാബിലേക്കും എത്തിയാല്‍ തലവേദന എതിര്‍ ടീം ബൗളര്‍മാര്‍ക്കാവും.

അതേസമയം ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുള്ള ഗെയ്‌ലിന്‍റെ അവസാന സീസണാകും ഇക്കുറി എന്നാണ് വിലയിരുത്തല്‍. വരുന്ന സെപ്‌റ്റംബറില്‍ 40 വയസ് തികയുന്ന ഗെയ്ൽ കഴിഞ്ഞ സീസണ്‍ മുതല്‍ കിങ്സ് ഇലവന്‍ പഞ്ചാബിനായാണ് കളിക്കുന്നത്. ഈ സീസണിലെ ഐ.പി.എല്‍ ഗെയ്‌ലിനും കിങ്സ് ഇലവനും പ്രധാനമാണ്.