LiveTV

Live

Cricket

ഐ.പി.എല്‍ സംപ്രേക്ഷണം ചെയ്യില്ലെന്ന് പാകിസ്താന്‍ 

ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 17 വരെ നടന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗിന്‍റെ സംപ്രേക്ഷണം ഇന്ത്യ ഇടക്കുവെച്ച് ബഹിഷ്കരിച്ചതിനെ തുടര്‍ന്നാണ് പാകിസ്താന്‍റെ പ്രസ്താവന.

ഐ.പി.എല്‍ സംപ്രേക്ഷണം ചെയ്യില്ലെന്ന് പാകിസ്താന്‍ 

ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പാകിസ്താനില്‍ സംപ്രേക്ഷണം ചെയ്യില്ലെന്ന് പാക് വാര്‍ത്താ വിനിമയ മന്ത്രി ഫവാദ് അഹ്മദ് ചൌധരി. ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 17 വരെ നടന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗിന്‍റെ സംപ്രേക്ഷണം ഇന്ത്യ ഇടക്ക് വെച്ച് ബഹിഷ്കരിച്ചതിനെ തുടര്‍ന്നാണ് പാകിസ്താന്‍റെ പ്രസ്താവന.

പി.എസ്.എല്ലിന്‍റെ ഇന്ത്യന്‍ സ്പോണ്‍സേഴ്സ് ആയിരുന്ന ഐ.എം.ജി റിലയന്‍സും കരാറില്‍ നിന്ന് പിന്‍മാറിയിരുന്നു. ഫെബ്രുവരി 14ന് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കെതിരെ പുല്‍വാമയില്‍ പാകിസ്താന്‍ ഭീകരാക്രമണം നടത്തിയതിനെ തുടര്‍ന്നാണ് റിലയന്‍സ് ലീഗിന്‍റെ നിര്‍മ്മാണ ചുമതലയില്‍ നിന്നും പിന്‍വാങ്ങിയത്. കായികരംഗത്തെ രാഷ്ട്രീയവുമായി കൂട്ടികുഴക്കാന്‍ താല്‍പര്യമില്ലെന്നും എന്നാല്‍ പുല്‍വാമ ആക്രമണത്തിന് ശേഷം പി.എസ്.എല്ലിനോട് ഇന്ത്യ അത്തരമൊരു സമീപനം സ്വീകരിച്ചതിനാലാണ് ഐ.പി.എല്‍ സംപ്രേക്ഷണം പാകിസ്താന്‍ വേണ്ടെന്നു വെക്കുന്നതെന്നും ഫവാദ് അഹ്മദ് ചൌധരി പറഞ്ഞു.

ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ പട്ടാള തൊപ്പിയണിഞ്ഞ് കളത്തിലിറങ്ങിയ ടീം ഇന്ത്യക്കെതിരെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നടപടി ആവശ്യപ്പെട്ടിരുന്നു. അതേസമയം 2019 ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരെയുള്ള മത്സരങ്ങള്‍ ബഹിഷ്കരിക്കണമെന്ന് ബി.സി.സി.ഐയും ആവശ്യപ്പെട്ടിരുന്നു.