LiveTV

Live

Cricket

ഞങ്ങളുടെ ടീമില്‍ സൂപ്പര്‍സ്റ്റാറുകളൊന്നുമില്ല, വി.വി.എസ് ലക്ഷ്മണ്‍ 

12ാം എഡിഷന്‍ ഐ.പി.എല്ലിന് തയ്യാറെടുത്ത് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്.

ഞങ്ങളുടെ ടീമില്‍ സൂപ്പര്‍സ്റ്റാറുകളൊന്നുമില്ല, വി.വി.എസ് ലക്ഷ്മണ്‍ 

12ാം എഡിഷന്‍ ഐ.പി.എല്ലിന് തയ്യാറെടുത്ത് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്. വലിയ താരത്തിളക്കമൊന്നുമില്ലാതെയാണ് ഹൈദരാബാദ് ഇക്കുറി എത്തുന്നത്. ഞങ്ങളുടെ ടീം എന്നത് സൂപ്പര്‍താരങ്ങളുടേത് അല്ല, എല്ലാ കളിക്കാരില്‍ നിന്നും അവരുടെ മികച്ച പ്രകടനമാണ് ഞങ്ങള്‍ക്ക് ആവശ്യമെന്ന് ടീം ഉപദേശകനും മുന്‍ ഇന്ത്യന്‍ താരവുമായ വി.വി.എസ് ലക്ഷ്മണ്‍ പറയുന്നു.

ഇംഗ്ലണ്ടില്‍ നിന്ന് ജോണി ബെയര്‍‌സ്റ്റോ, ഇന്ത്യയുടെ പുതിയ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ്മ, ഷഹബാസ് നദീം എന്നിവരാണ് പുതുതായി ടീമിലെത്തിയത്. ഇന്ത്യന്‍ ഓപ്പണറായിരുന്ന ശിഖര്‍ ധവാന്‍ ടീം വിട്ട് ഡല്‍ഹിയിലേക്ക് ചേക്കേറിയിരുന്നു. എന്നാല്‍ അതൊന്നും ഹൈദരാബാദിനെ ബാധിച്ചിട്ടില്ല. അതേസമയം വാര്‍ണര്‍ തിരിച്ചെത്തുന്നത് അവര്‍ക്ക് ആത്മവിശ്വാസമേകുന്നു.

ന്യൂസിലാന്‍ഡ് നായകന്‍ വില്യംസൺ, അടിച്ചുകളിക്കാന്‍ പാകത്തിലുള്ള മനീഷ് പാണ്ഡേ, ഷാക്കിബ് ഹസൻ, മുഹമ്മദ് നബി, യൂസഫ് പത്താൻ, ദീപക് ഹൂഡ, വൃദ്ധിമാൻ സാഹ എന്നിവരും ടീമിന് മുതല്‍കൂട്ടാണ്. ഭുവനേശ്വര്‍ കുമാറാണ് പേസ് പടക്ക് നേതൃത്വം കൊടുക്കുന്നത്. ആസ്ട്രേലിയയുടെ ബില്ലി സ്റ്റാൻലേക്കും ഇന്ത്യന്‍ താരങ്ങളായ ഖലീൽ അഹമ്മദ്, സന്ദീപ് ശർമ, മലയാളി താരം ബേസിൽ തമ്പി, സിദ്ധാർഥ് കൗൾ എന്നിവരും കൂട്ടിനുണ്ട്. ഇവർക്കൊപ്പം റാഷിദ് ഖാനും എത്തുന്നതോടെ പിന്നെന്തിന് സൂപ്പര്‍താരങ്ങള്‍.