LiveTV

Live

Cricket

അവസാന പത്ത് മാസമായി ധോണി അസാമാന്യ പ്രകടനമാണ് പുറത്തെടുക്കുന്നതെന്ന് ഫ്ലെമിങ്ങ്

നമ്പർ നാലിലാണ് താരത്തിന് മികച്ച പ്രകടനം നടത്താനാവുക എന്നാണ് സ്റ്റീഫൻ ഫ്ലെമിങ്ങ് പറയുന്നത്

അവസാന പത്ത് മാസമായി ധോണി അസാമാന്യ പ്രകടനമാണ് പുറത്തെടുക്കുന്നതെന്ന് ഫ്ലെമിങ്ങ്

അവസാന പത്ത് മാസമായി ധോണി അസാമാന്യ ബാറ്റിങ്ങാണ് പുറത്തെടുക്കുന്നതെന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് കോച്ച് സ്റ്റീഫന്‍ ഫ്ലെമിങ്ങ്. ധോണി ബാറ്റിങ്ങില്‍ നാലാം നമ്പറില്‍ തന്നെ തുടരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അവസാന പത്ത് മാസമായി ധോണി അസാമാന്യ പ്രകടനമാണ് പുറത്തെടുക്കുന്നതെന്ന് ഫ്ലെമിങ്ങ്

ഇന്ത്യൻ ടീം മാനേജ്മെന്റ് ലോകകപ്പ് ടീമിൽ മഹേന്ദ്ര സിംങ്ങ് ധോണിയെ നമ്പർ അഞ്ചിലേക്കാണ് കണ്ടുവെച്ചിട്ടുള്ളത്. എന്നാൽ നമ്പർ നാലിലാണ് താരത്തിന് മികച്ച പ്രകടനം നടത്താനാവുക എന്നാണ് സ്റ്റീഫൻ ഫ്ലെമിങ്ങ് വിശ്വസിക്കുന്നത്. ധോണി കഴിഞ്ഞ സീസണിൽ നമ്പർ നാലിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്നും ആ പൊസിഷനില്‍ തന്നെ തുടരുമെന്നും ബാറ്റിങ്ങ് ക്രമത്തിൽ തങ്ങള്‍ സംത്യപ്തരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആവശ്യാനുസരണം ബാറ്റിംങ്ങ് പൊസിഷന്‍ മാറ്റുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അവസാന പത്ത് മാസമായി ധോണി അസാമാന്യ പ്രകടനമാണ് പുറത്തെടുക്കുന്നതെന്ന് ഫ്ലെമിങ്ങ്

മറ്റു ടീമുമായി യാതൊരു താരതമ്യത്തിനും മുതിരുന്നില്ലെന്നും ഫ്ലെമിങ്ങ് പറഞ്ഞു. നമ്മൾ മറ്റു ടീമുകളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ ടീമിന്റെ പ്രശ്നത്തെ തിരിച്ചറിയാനാവില്ല. എല്ലാ ടീമിലും നല്ല താരങ്ങളുണ്ട്. അതുകൊണ്ട് തന്നെ ടീമിന്റെ മാനാസികാവസ്ഥ, ഒത്തൊരുമയെല്ലാം വിജയത്തെ നിർണയിക്കുമെന്നും താരം പറഞ്ഞു.