LiveTV

Live

Cricket

ഇത് പുതിയ മുംബൈ ഇന്ത്യന്‍സ്; ഈ സീസണില്‍ മുംബൈയെ വ്യത്യസ്തമാക്കുന്നത്... 

മൂന്ന് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് 12ാം എഡിഷന്‍ ഐ.പി.എല്‍ തുടങ്ങുന്നത് ഡല്‍ഹിക്കെതിരെ ഹോം മാച്ചോടെ.

 ഇത്  പുതിയ മുംബൈ ഇന്ത്യന്‍സ്; ഈ സീസണില്‍ മുംബൈയെ വ്യത്യസ്തമാക്കുന്നത്... 

മൂന്ന് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് 12ാം എഡിഷന്‍ ഐ.പി.എല്‍ തുടങ്ങുന്നത് ഡല്‍ഹിക്കെതിരെ ഹോം മാച്ചോടെ. ഞായറാഴ്ച മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ സീസണില്‍ നിന്ന് ഒത്തിരി മാറ്റങ്ങളോടെയാണ് മുംബൈ എത്തുന്നത്. അവയില്‍ ചിലത് നോക്കാം.

സഹീര്‍ ഖാന്‍ ഇഫക്ട്: ക്രിക്കറ്റ് ഓപറേഷന്‍ ഡയരക്ടറായാണ് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ഖാനെ മുംബൈ ഇന്ത്യന്‍സ് ഇക്കുറി ടീമിലെത്തിച്ചിരിക്കുന്നത്. ഐ.പി.എല്ലില്‍ ഇതുവരെയായി 102 വിക്കറ്റുകള്‍ സഹീര്‍ വീഴ്ത്തി. അദ്ദേഹത്തിന്റെ പരിചയ സമ്പത്ത് ഒരിക്കല്‍ കൂടി മുതലെടുക്കനാണ് മുംബൈയുടെ പദ്ധതി.

യുവരാജ് സിങ്: ആറ് പന്തില്‍ ആറ് സിക്‌സര്‍ നേടി, ഒരു കാലത്ത് ലോകക്രിക്കറ്റിലെ വെടിക്കെട്ട് രൂപമായിരുന്ന യുവരാജിനെ ടീമിലെടുത്താണ് മുംബൈ ഇക്കുറി ഞെട്ടിച്ചത്. അതും ആദ്യഘട്ടത്തില്‍ ആരും ലേലത്തിലെടുക്കാത്ത താരത്തെ. ഫോം ഇല്ലാത്ത യുവിയെ എന്തിന് ടീമിലെടുത്തു എന്ന് മുംബൈ ഈ സീസണില്‍ കാണിച്ച് തരും എന്നാണ് ആരാധകരുടെ പ്രതീക്ഷ. യുവരാജിനും ഇത് നിലനില്‍പ്പിന്റെ കൂടി ഐ.പി.എല്ലാണ്.

 ഇത്  പുതിയ മുംബൈ ഇന്ത്യന്‍സ്; ഈ സീസണില്‍ മുംബൈയെ വ്യത്യസ്തമാക്കുന്നത്... 

ക്വിന്റന്‍ ഡി കോക്ക്: ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡി കോക്കിനെ എടുത്തതാണ് മറ്റൊരു ശ്രദ്ധേയ നീക്കം. താരത്തെ ലേലത്തിന് മുമ്പെ ടീമിലെത്തിച്ചിരുന്നു. മുംബൈക്ക് തലവേദനായിരുന്ന ഓപ്പണിങ്, ഡി കോക്കിലൂടെ ക്ലിക്കാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജയന്ത് യാദവ്, ലസിത് മലിംഗ എന്നിവരെയും ടീമിലെത്തിച്ചു. മലിംഗയുടെ സേവനം ബുംറക്ക് മികച്ച ഊര്‍ജം നല്‍കുമെന്നാണ് കരുതുന്നത്.

ഇവരെയും ശ്രദ്ധിക്കണം; വിജയ്ഹസാരെ ട്രോഫിയില്‍ മിന്നിത്തിളങ്ങിയ പേസര്‍ റാഷിഖ് സല്‍മാന്‍, പങ്കജ് ജെയ്‌സ്വാള്‍ എന്നിവരുടെ പ്രകടനവും ഉറ്റുനോക്കുന്നു. ഇതില്‍ പങ്കജ് ഈ സീസണ്‍ വിജയ് ഹസാരെ ട്രോഫിയില്‍ എറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമാണ്. മാത്രമല്ല ബാറ്റിങിലും താരത്തിന് നല്ല പിടിപാടുണ്ട്. ഗോവക്കെതിരെ പതിനാറ് പന്തില്‍ അര്‍ദ്ധ സെഞ്ച്വറി കണ്ടെത്തിയും താരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.